ലളിതം – വിജയം – മാഡ്രിഡ് !!!!
ഗെറ്റാഫെയിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ സ്പെയിൻ ഫോർവേഡ് ജോസെലു രണ്ട് ഗോളുകൾ നേടി റയൽ മാഡ്രിഡിന് 2-0 ന് വിജയം നേടിക്കൊടുത്തു.ഇത് റയല്‍ മാഡ്രിഡിന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം ആണ്.മികച്ച പ്രകടനത്തിലൂടെ ഒന്നാം സ്ഥാനം വീണ്ടെടുക്കാനുള്ള അവസരം അവർ പാഴാക്കിയില്ല.ജിറോണക്ക് മേല്‍ രണ്ടു പോയിന്റ് ലീഡ് ഇപ്പോള്‍ റയലിന് ഉണ്ട്.
തുടക്കം മുതൽ അവർ ആധിപത്യം പുലർത്തി, 14-ാം മിനിറ്റിൽ ഡാനി കാർവഹാലിൻ്റെ ക്രോസിൽ നിന്ന് ജോസെലു ഒരു ഉയർന്ന ഹെഡ്ഡറിലൂടെ സന്ദർശകരെ മുന്നിലെത്തിച്ചു.38-ാം മിനിറ്റിൽ മാഡ്രിഡിൻ്റെ ലീഡ് വർധിപ്പിക്കാൻ ജൊസേലുവിന് മികച്ച അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിൻ്റെ ഷോട്ട് ഗോൾകീപ്പർ ഡേവിഡ് സോറിയ ഒറ്റക്കൈകൊണ്ട് രക്ഷപ്പെടുത്തി.56 ആം മിനുട്ടില്‍ വിനീഷ്യസ് ജൂനിയർ നൽകിയ മികച്ച പാസിൽ നിന്ന് ലോ സ്ട്രൈക്കിലൂടെ പന്ത് വലയിലെത്തിച്ച് ജോസെലു മാഡ്രിഡിൻ്റെ ലീഡ് ഉയർത്തി.മല്‍സരത്തിന്റെ ഏത് നിമിഷത്തിലും റയലിനെ ഒന്നു വിരട്ടാണ് പോലും കഴിയാതെ ആണ് ഗെറ്റാഫെ പത്തി മടക്കിയത്.അവരുടെ കഴിഞ്ഞ അഞ്ചു മല്‍സരങ്ങളിലെ മാത്രം മൂന്നാമത്തെ തോല്‍വി ആണിത്.






































