ലാലിഗയില്‍ ആധിപത്യം വീണ്ടെടുക്കാന്‍ റോയല്‍ വൈറ്റ്സ് !!!!!
ഗെറ്റാഫെയുമായി വ്യാഴാഴ്ചത്തെ ലാ ലിഗ പോരാട്ടത്തിനായി തയ്യാറെടുക്കുന്ന റയല്‍ മാഡ്രിഡിന് ഇന്ന് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം.ലോസ് ബ്ലാങ്കോസ് നിലവിൽ രണ്ടാം സ്ഥാനത്തും ജിറോണയേക്കാൾ ഒരു പോയിന്‍റിന് മാത്രം ആണ് അവര്‍ പുറകില്‍ ഉള്ളത്.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ഗേറ്റഫെ ഹോം ഗ്രൌണ്ട് ആയ കൊളീസിയം സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.
തിബോട്ട് കോർട്ടോയിസ്, എഡർ മിലിറ്റാവോ, ഡേവിഡ് അലബ, എന്നീ വെറ്ററന്‍ താരങ്ങളുടെ സേവനം ലഭിക്കുന്നില്ല എങ്കിലും റയല്‍ മാഡ്രിഡ് ഈ സീസണില്‍ തങ്ങളുടെ ഏറ്റവും മികച്ച ഫോമില്‍ ആണ് നിലവില്‍ കളിക്കുന്നത്.ഗോളുകള്‍ നേടുകയും അതിനു വഴി ഒരുക്കുയയും ചെയ്യുന്ന ജൂഡ് ബെലിങ്ഹാം,ഫോമില്‍ ഉള്ള വിനീഷ്യസ്, റോഡ്രിഗോ, വാൽവെർഡെ, ക്രൂസ്, കര്‍വഹാള്‍ എന്നിവര്‍ റയലിന് മികച്ച പോരാട്ട വീര്യം ആണ് നല്‍കുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ അല്‍മീറിയക്കെതിരെ രണ്ടു ഗോളിന് പുറകില്‍ നിന്ന ശേഷം എടുത്ത തിരിച്ചുവരവ് തന്നെ അതിനു ഉദാഹരണം.