കോനോർ ബ്രാഡ്ലി ആണ് താരം !!!!!!!!
ഇരുപതുകാരനായ കോനോർ ബ്രാഡ്ലിയുടെ ദിനം ആയിരുന്നു ഇന്നലെ.ചെല്‍സിക്കേതിരെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അവരെ പരാജയപ്പെടുത്തിയ ലിവര്‍പ്പൂള്‍ പ്രീമിയര്‍ ലീഗില്‍ അവരുടെ സ്ഥാനം കൂടുതല്‍ ഉറപ്പുള്ളതാക്കി.കോനോർ ബ്രാഡ്ലി ലിവർപൂളിനായി തൻ്റെ ആദ്യ ഗോൾ നേടുകയും രണ്ട് അസിസ്റ്റുകൾ ക്ലെയിം ചെയ്യുകയും ചെയ്തു.
കോനോർ ബ്രാഡ്ലിയെ കൂടാതെ ഡിയോഗോ ജോട്ട, ഡൊമിനിക് സോബോസ്ലായ്, ലൂയിസ് ദിയാസ് എന്നിവരും ലിവർപൂളിനായി ഗോളുകള്‍ കണ്ടെത്തി.ലിവർപൂൾ ഫോർവേഡ് ഡാർവിൻ നൂനെസ് ആദ്യ പകുതിയിൽ പെനാൽറ്റിക്ക് പോസ്റ്റില്‍ തട്ടി തെറിച്ചപ്പോള്‍ അദ്ദേഹത്തിന് വിചിത്രമായ ഒരു പ്രീമിയര്‍ ലീഗ് റിക്കോര്‍ഡ് കിട്ടി.ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ നാല് തവണ വുഡ് വർക്ക് സ്ട്രൈക്ക് ചെയ്യുന്ന ആദ്യ കളിക്കാരനായി അദ്ദേഹം മാറി.71 ആം മിനുട്ടില്‍ ചെല്‍സിക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടാന്‍ എങ്കുക്കു മുന്നോട്ട് വന്നത് മാത്രമാണു ഇന്നലത്തെ മല്‍സരത്തില്‍ ബ്ലൂസിന്റെ ആകെയുള്ള ഒരേ ഒരു നേട്ടം.ഇതിന് പകരം ചോദിക്കാന്‍ ഈഎഫ്എല്‍ കപ്പ് ഫൈനലില്‍ ഒരു അവസരം കൂടി ചെല്‍സിക്ക് ലഭിക്കുന്നുണ്ട്.






































