രണ്ട് മാസത്തെ പരിക്കിന് ശേഷം മാൻ സിറ്റിയുടെ തിരിച്ചുവരവിന് ഹാലൻഡ് ഒരുങ്ങുന്നു
കാലിന് പരിക്കേറ്റ് രണ്ട് മാസത്തോളം പുറത്തിരുന്നതിന് ശേഷം ഇന്നതെ ബേൺലിക്കെതിരായ മല്‍സരത്തില്‍ എർലിംഗ് ഹാലൻഡ് തിരിച്ചെത്തുമെന്ന് പെപ് ഗാർഡിയോള സ്ഥിരീകരിച്ചു.ഡിസംബർ 6 ന് ആസ്റ്റൺ വില്ലയോട് 1-0 ന് തോറ്റതിന് ശേഷം ഹാലൻഡ് കളിച്ചിട്ടില്ല. ക്രിസ്മസിന് മുമ്പ് ഫിഫ ക്ലബ് ലോകകപ്പിനായി സൗദി അറേബ്യയിലേക്കുള്ള യാത്രയിൽ അദ്ദേഹം പരിശീലനം പുനരാരംഭിച്ചു.കഴിഞ്ഞ 10 മത്സരങ്ങൾ നഷ്ടമായിട്ടും ഈ സീസണിൽ 19 ഗോളുകൾ നേടാന്‍ താരത്തിനു കഴിഞ്ഞു.

ഹാലണ്ടും കൂടി തിരിച്ചെത്തുന്നതോടെ സിറ്റി കൂടുതല്‍ ശക്തര്‍ ആയേക്കും.അഞ്ചു മാസത്തെ ഇടവേളക്ക് ശേഷം കെവിന് ഡി ബ്രൂയിനയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.നിലവില്‍ മൂന്നാം സ്ഥാനത്താണ് സിറ്റി.പതിനെട്ട് മല്‍സരങ്ങള്‍ ശേഷിക്കേ പ്രീമിയര്‍ ലീഗില്‍ തിരിച്ചുവരനുള്ള എല്ലാ ലക്ഷണങ്ങളും സിറ്റി കാണിക്കുന്നുണ്ട്.സിറ്റി-ലിവര്‍പൂള്‍-ആഴ്സണല്‍ എന്നിങ്ങനെ ഈ സീസണില്‍ ഒരു ത്രികോണ പോരാട്ടം ആയിരിയ്ക്കും കാണാന്‍ പോകുന്നത്.