ആസ്റ്റൺ വില്ലയുടെ ദീർഘനാളത്തെ അപരാജിത ഹോം റൺ അവസാനിച്ചു
സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍വി വഴങ്ങാതെ മുന്നേറുന്ന ആസ്റ്റണ്‍ വില്ലയെ അവസാനം ന്യൂ കാസില്‍ പരാജയപ്പെടുത്തി.3-1 നു ആണ് അവര്‍ ന്യൂ കാസിലിന് മുന്നില്‍ മുട്ടുകുത്തിയത്. തുടര്‍ച്ചയായി നാല് പ്രീമിയര്‍ മല്‍സരങ്ങളില്‍ പരാജയപ്പെട്ട ന്യൂ കാസിലിന് ഈ വിജയം ഏറെ വേണ്ടപ്പെട്ടത് ആയിരുന്നു.ജയത്തോടെ മൂന്നു പോയിന്റ് ലഭിച്ച അവര്‍ പതിനൊന്നാം സ്ഥാനത്ത് നിന്നും ഏഴാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.

32,36 മിനുട്ടുകളില്‍ ഫാബിയൻ ഷാർ നേടിയ ഗോളുകളിലൂടെ ലീഡ് നേടിയ ന്യൂ കാസില്‍ ആദ്യ പകുതിയില്‍ തന്നെ ആധിപത്യം സ്ഥാപ്പിച്ചു.മല്‍സരത്തില്‍ നിയന്ത്രണം ഏറ്റെടുത്ത ന്യൂ കാസില്‍ 52 ആം മിനുട്ടില്‍ മറ്റൊരു ഗോളോടെ വിജയം ഉറപ്പിച്ചു.ഇത്തവണ ആലേക്സ് മോറെനോ(ഓണ്‍ ഗോള്‍ ) യാണ് ഗോള്‍ നേടിയത്.71 ആം മിനുട്ടില്‍ ഓലി വാറ്റ്ക്കിന്‍സ് നേടിയ ആശ്വാസ ഗോളോടെ വില്ല തങ്ങളുടെ പേര് സ്കോര്‍ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.ജയിച്ചിരുന്നു എങ്കില്‍ സിറ്റിയെ കടത്തി വെട്ടി മൂന്നാം സ്ഥാനം നേടാനുള്ള മികച്ച അവസരം ആയിരുന്നു അവര്‍ കളഞ്ഞുകുളിച്ചത്.