ക്ലോപ്പ് ഇല്ല ; ഇനി മുതല്‍ ലിവര്‍പൂള്‍ ഒറ്റക്ക് തന്നെ നടക്കും
ലിവര്‍പൂള്‍ മാത്രം അല്ല ലോക ഫൂട്ബോള്‍ തന്നെ സ്തംബിച്ച് പോയ ദിവസം ആയി പോയി ഇന്നലെ.അവരുടെ പ്രിയപ്പെട്ട കോച്ച് ആയ യൂര്‍ഗന്‍ ക്ലോപ്പ് ലിവര്‍പൂള്‍ വിടുകയാണ് എന്നു അറിയിച്ച് കഴിഞ്ഞിരിക്കുന്നു.2023-24 സീസണിൻ്റെ അവസാനത്തിൽ ലിവർപൂൾ വിടാനുള്ള യുർഗൻ ക്ലോപ്പിൻ്റെ തീരുമാനത്തെക്കുറിച്ചുള്ള വാർത്ത വെള്ളിയാഴ്ച രാവിലെ പരിശീലനത്തിന് മുമ്പ് കളിക്കാർക്ക് കൈമാറി; ഉടൻ തന്നെ അദ്ദേഹം ഒരു വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചു.
“സത്യം പറഞ്ഞാല്‍ എനിക്കു തുടരാന്‍ ഉള്ള ഊര്‍ജം ഇല്ല.പിന്നേയും പിന്നേയും ഒരു പ്രോജക്റ്റില്‍ തന്നെ സമയം ചിലവഴിച്ച് മനസ്സ് മടുത്ത് തുടങ്ങിയിരിക്കുന്നു.ഞാന്‍ ഇവിടെ ചിലവഴിച്ച എല്ലാ നിമിഷങ്ങളും എനിക്കു വളരെ ഏറെ പ്രധാനപ്പെട്ടത് ആണ്.എന്റെ എക്കാലത്തെയും മികച്ച പ്രൊഫഷണല്‍ ക്ലബ്.”ക്ലോപ്പ് ലിവര്‍പൂളിന്റെ ഒഫീഷ്യല്‍ ചാനലിലൂടെ ലോകത്തോട് പറഞ്ഞു.ഒരു വര്‍ഷത്തോളം താന്‍ ഇനി ഏത് ജോലിയും ഏറ്റെടുക്കാന്‍ പോകുന്നില്ല എന്നും അദ്ദേഹം അറിയിച്ചു.അദ്ദേഹത്തിന്റെ വരവോടെ ആണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് , ചാമ്പ്യന്‍സ് ലീഗ് ട്രോഫികള്‍ കരസ്ഥമാക്കി ഇംഗ്ലിഷ് ഫൂട്ബോളില്‍ അവരുടെ തിരിച്ചുവരവ് യാഥാര്‍ഥ്യം ആക്കിയത്.