യുവേഫ പ്രസിഡന്‍റ് സെഫറിനെതിരെ ആഞ്ഞടിച്ച് പെപ്പ്
ഇന്ന് ടോട്ടന്‍ഹാമിനെതിരെ എഫ്എ കപ്പ് ഫോര്‍ത്ത് റൌണ്ട് മാച്ചിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടു സംസാരിച്ച പെപ്പ് ഗാര്‍ഡിയോള യുവേഫ പ്രസിഡന്‍റ് സെഫറിനെതിരെ ആഞ്ഞടിച്ചു.കഴിഞ്ഞ ദിവസം സിറ്റി ഒരു അഴിമതി ക്ലബ് ആണ് എന്നും പണം ഒഴുക്കിയും വിവിധ ആളുകളെ സ്വാധീനിച്ചും അവര്‍ ഒരുപാട് വളരുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.സിറ്റിയുടെ നിരോധനം തടഞ്ഞ കോടതിയിയെയും അദ്ദേഹം വിമര്‍ശിച്ചു.
സിറ്റി എന്നത് ലക്ഷ കണക്കിനു ആരാധകര്‍ ബഹുമാനിക്കുന്ന ഒരു ക്ലബ് ആണ് എന്നും അതിനാല്‍ അവര്‍ക്കെതിരെ എന്തെങ്കിലും പറയുമ്പോള്‍ പാലക്കുറി ആലോചിക്കേണ്ടത് ആണ് എന്നു പെപ്പ് പറഞ്ഞു.ഒരു വക്കീല്‍-യുവേഫ പ്രസിഡന്‍റ് ആയ സെഫറിന് ഇത് ഏറെ തിരിച്ചടി നല്കും എന്നും പെപ്പ് കൂട്ടിച്ചേര്‍ത്തു.തങ്ങളുടെ ഭാഗം വ്യക്തമാക്കുക എന്ന ന്യായം ഏതൊരാള്‍ക്കും ഉണ്ട്.ആ ഒരു അവസരം മാത്രമേ സിറ്റി വിനിയോഗിച്ചുള്ളൂ എന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പെപ്പ് പറഞ്ഞു.