പണമോ ? റയല്‍ മാഡ്രിഡോ ? : എമ്പാപ്പെയെ കുഴപ്പിക്കുന്ന ചോദ്യം
അടുത്ത വേനൽക്കാലത്ത് ഒരു സൗജന്യ ഏജൻ്റായി റയൽ മാഡ്രിഡിൽ ചേരാനുള്ള ഓഫർ കൈലിയൻ എംബാപ്പെയ്ക്ക് വീണ്ടും ലഭിച്ചിരിക്കുന്നു.താരത്തിനെ നിലനിര്‍ത്താന്‍ പിഎസ്ജിയും ശ്രമിക്കുന്നുണ്ട് അതിനാല്‍ റയല്‍ നല്കാന് പോകുന്ന ഓഫറിനെക്കാള്‍ മികച്ചത് അവര്‍ താരത്തിനു മുന്നില്‍ അവതരിപ്പിച്ച് കഴിഞ്ഞു.അതിനാല്‍ നിലവില്‍ താരം ആശയകുഴപ്പത്തില്‍ ആണ്.ഏത് ഓഫര്‍ സ്വീകരിക്കും എന്ന ആശയകുഴപ്പത്തില്‍ ആണ് അദ്ദേഹം ഇപ്പോള്‍.
മാഡ്രിഡില്‍ കളിക്കുക എന്നതാണു എംബാപ്പെയുടെ ഏറ്റവും വലിയ സ്വപ്നം.എന്നാല്‍ പിഎസ്ജിയുടെ പണം പെരുമ അദ്ദേഹത്തിനെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു.ഇത് മൂലം കഴിഞ്ഞ അഞ്ചു സമ്മര്‍ വിന്റോകളില്‍ റയലും താരവും തമ്മില്‍ ഉള്ള ബന്ധം വഷല്‍ ആയി വരുകയാണ്.റയലില്‍ ഇനി എപ്പോഴെങ്കിലും കളിക്കണം എന്നുന്നുണ്ടെങ്കില്‍ താരത്തിനു ഇതാണ് അവസാനത്തെ ചാന്‍സ്.ഇനി വന്നാല്‍ പോലും കഴിഞ്ഞ സീസണില്‍ അവര്‍ ഓഫര്‍ ചെയ്തത് അല്ല ഇപ്പോള്‍ എംബാപ്പെക്ക് അവര്‍ നല്കാന് പോകുന്നത്.വിനീഷ്യസ്,ബെലിങ്ഹാം എന്നിവര്‍ക്ക് ലഭിക്കുന്ന തുകയെക്കാള്‍ എംബാപ്പെക്ക് നല്കാന് പ്രസിഡന്റ് പേരെസിന് താല്പര്യം ഇല്ലത്രേ.അവര്‍ക്ക് റയലില്‍ നിന്ന് ലഭിക്കുന്നത് 10 മില്യണ്‍ യൂറോ ആണ്.എമ്പാപ്പെക്ക് നിലവില്‍ ലീഗ് 1 ലഭിക്കുന്നത് 37 മില്യണ്‍ യൂറോയുമാണ്.അതിനാല്‍ റയലില്‍ വരുന്നത് എംബാപ്പെക്ക് വലിയ തിരിച്ചടി ആണ് ലഭിക്കുന്നത്.