കിരിയന്‍ ട്രിപ്പിയറിന് പിന്നില്‍ ഇല്ല ; ഇനി ബയേണ്‍ മ്യൂണിക്കിന്റെ ലക്ഷ്യം നോര്‍ഡി മുക്കിയേല
ബയേൺ മ്യൂണിക്ക് ന്യൂകാസിൽ റൈറ്റ് ബാക്ക് കീറൻ ട്രിപ്പിയറിലുള്ള താൽപര്യം തൽക്കാലം അവസാനിപ്പിച്ചു.ഇപ്പോള്‍ അവരുടെ ലക്ഷ്യം പിഎസ്ജിയുടെ നോർഡി മുകീലെ ആണ്.ഇത് വെളിപ്പെടുത്തിയത് ടീമിന്റെ സ്പോർടിംഗ് ഡയറക്ടർ ക്രിസ്റ്റോഫ് ഫ്രോയിഡ് ആണ്.ട്രിപ്പിയറിനായി ബയേൺ മൂന്ന് വ്യത്യസ്ത ബിഡുകൾ സമർപ്പിച്ചിരുന്നു.ആദ്യത്തേത് ലോൺ ബിഡ് ആയിരുന്നു, രണ്ടാമത്തേത് 8 മില്യൺ യൂറോയ്ക്കും മൂന്നാമത്തേത് 15 മില്യൺ യൂറോയ്ക്കും.
എന്നാൽ 33 കാരനായ ട്രിപ്പിയറിനെ പറഞ്ഞു വിടാന്‍ ന്യൂ കാസില്‍ യുണൈറ്റഡിന് തീരെ താല്പര്യം ഇല്ല.ഇത് കൂടാതെ താരത്തിനെ പറഞ്ഞു വിടാന്‍ ആണെങ്കില്‍ കുറഞ്ഞത് 20 മില്യൺ യൂറോ എങ്കിലും വേണം എന്നും അവര്‍ ആഗ്രഹിക്കുന്നു.ബയേൺ നിലവിൽ ആ വില നല്കാന് തയ്യാറല്ല.ബയേണിന്റെ കായിക ഡയറക്ടർ ക്രിസ്റ്റോഫ് ഫ്രോയിഡ് ജർമ്മനിയിലെ സ്കൈയോട് ഇക്കാര്യം സ്ഥിരീകരിച്ചു.വിങ്ങ് ബാക്ക് ആണ് എങ്കിലും പ്രതിരോധത്തില്‍ ഊന്നി കളിയ്ക്കാന്‍ കഴിയുന്ന മുക്കിയെലയെ നിലവിലെ സാഹചര്യത്തില്‍ ടൂഷലിന് ഏറെ ഉപകാരപ്പെട്ടേക്കും.