മിലിറ്റാവോ റയൽ മാഡ്രില്‍ 2028 വരെ തുടരും !!!!!!!
എഡെർ മിലിറ്റാവോ റയൽ മാഡ്രിഡുമായുള്ള കരാർ 2028 ജൂൺ വരെ നീട്ടിയതായി ലാലിഗ ക്ലബ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.എഫ്‌സി പോർട്ടോയിൽ നിന്ന് 2019 ജൂണിൽ മാഡ്രിഡിൽ ചേര്‍ന്ന ബ്രസീല്‍ താരം കണ്ണ് അടച്ച് തുറക്കും വേഗത്തില്‍ ആണ് റയലിലെ സ്ഥിരാങ്കം ആയത്.മിലിറ്റോയുടെ മുൻ കരാർ 2025-ൽ അവസാനിക്കുമായിരുന്നു.
നിലവില്‍ ഹാംസ്ട്രിംഗ് പരിക്ക് മൂലം താരം വിശ്രമത്തില്‍ ആണ്.സര്‍ജറി വിജയകരമായി പൂര്‍ത്തിയായി എങ്കിലും താരത്തിനു പിച്ചിലേക്ക് മടങ്ങി വരാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും.അദ്ദേഹത്തിന്റെ അഭാവത്തില്‍ റൂഡിഗര്‍ ആണ് റയലിന് വേണ്ടി പ്രതിരോധത്തില്‍ കളിക്കുന്നത്.ബ്രസീൽ ഡിഫൻഡർ മാഡ്രിഡിനായി 143 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയിട്ടുണ്ട്, കൂടാതെ രണ്ട് ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ ഒമ്പത് ട്രോഫികളും താരം കരസ്ഥമാക്കി കഴിഞ്ഞു.