മാനേജര്‍ ഡി റോസി റോമയിൽ വിജയകരമായ തുടക്കം കുറിച്ചു
സീരി എയിൽ ശനിയാഴ്ച ഹെല്ലസ് വെറോണയ്ക്കെതിരെ 2-1ന് ഹോം ജയം നേടിയ എഎസ് റോമ.പുതുതായി നിയമിതനായ മാനേജർ ഡാനിയേൽ ഡി റോസി തന്റെ മുന്‍ ടീമിന് മികച്ച തുടക്കം ആണ് നല്‍കിയത്.സ്റ്റീഫൻ എൽ ഷാരാവി ആണ് രണ്ടു ഗോളിനും റോമയ്ക്ക് അവസരങ്ങള്‍ സൃഷ്ട്ടിച്ച് കൊടുത്തത്.വിജയത്തോടെ റോമ എട്ടാം സ്ഥാനത്തേക്ക് എത്തി.
ഒന്‍പതാം മിനുട്ടില്‍ മാര്‍ക്ക് ചെയ്യപ്പെടാത്ത ലൂക്കാക്കുവിന് പന്ത് നല്കി കൊണ്ട് എൽ ഷരാവി ആദ്യ ഗോളിന് വഴി ഒരുക്കി.ആറു മിനിറ്റിനുശേഷം, ആതിഥേയരുടെ ലീഡ് ഇരട്ടിയായി.ഇത്തവണ എൽ ഷരാവി ബാക്ക് പോസ്റ്റിൽ ലോറെൻസോ പെല്ലെഗ്രിനിക്ക് നേരെ നൽകിയ ക്രോസ്, മിഡ്ഫീൽഡർ വലയുടെ മേൽക്കൂരയിലേക്ക് വോളി ചെയ്തു കൊണ്ട് സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.ഡീഗോ ലോറെന്റെയുടെ ഹാന്‍ഡ് ബോള്‍ മൂലം പെനാല്‍റ്റിയിലൂടെ സ്കോര്‍ മുന്നോട്ട് കൊണ്ട് പോകാന്‍ വെറോണക്ക് അവസരം ലഭിച്ചു എങ്കിലും ഡിജുറിക്കിന്റെ സ്പോട്ട് കിക്ക് പുറത്തേക്ക് പോയി.76-ാം മിനിറ്റിൽ മൈക്കൽ ഫോളോറുൻഷോ 30 മീറ്ററിൽ നിന്ന് ഒരു ലോങ് ഷോട്ട് വലയിലേക്ക് എത്തിച്ച് കൊണ്ട് വെറോണ മല്‍സരത്തിലെ ഏക ഗോള്‍ നേടി.