സീരി എ യില്‍ മേല്‍ക്കൈ നേടാന്‍ യുവന്‍റസ്
സീരി എയിലെ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോര് മുറുകുന്നു.നിലവിലെ ഇണ്ടാര്‍ മിലാന്‍ ആണ് ഒന്നാം സ്ഥാനത്ത്.അഞ്ചു പോയിന്‍റ് പിന്നില്‍ ഉള്ള യുവന്‍റസ് ആണ് രണ്ടാം സ്ഥാനത്ത്.ഒരു മല്‍സരം കുറവേ ഓള്‍ഡ് ലേഡി കളിച്ചിട്ടുള്ളൂ.ഇന്നതെ മല്‍സരത്തില്‍ യുവേ തങ്ങളുടെ തട്ടകമായ അലിയന്‍സ് സ്റ്റേഡിയത്തില്‍ സസുവോളോയെ നേരിടാന്‍ ഒരുങ്ങുകയാണ്.ലീഡ് അഞ്ചില്‍ നിന്നും രണ്ടാക്കി കുറക്കാന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ് എ യുവന്‍റസ്.
ഇന്ന് ഇന്ത്യന്‍ സമയം ഒന്നേ കാല്‍ മണിക്ക് ആണ് കിക്കോഫ്.സെപ്തംബറിലെ സാസുവോലോയുടെ മാപേയ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-2ന് തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷം ഇതുവരെ ലീഗ് മല്‍സരത്തില്‍ യുവന്‍റസ് പരാജയം എന്താണ് എന്നു അറിഞ്ഞിട്ടില്ല.തുടർന്നുള്ള 14 മത്സരങ്ങളിൽ നിന്ന് 11 ലീഗ് വിജയങ്ങൾ നേടിയ യുവേ ലീഗില്‍ മികച്ച ട്രാക്ക് റണ്‍ ആണ് കാഴ്ചവെച്ചിരിക്കുന്നത്.കോപ്പ ഇറ്റാലിയ , സീരി എ എന്നീ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തി വരുന്ന ഈ യുവേ ടീം ഇന്‍റര്‍ മിലാന് വലിയ ഭീഷണി ആയി മാറുകയാണ്.