എഎഫ്സി ഏഷ്യന്‍ കപ്പ് ; തായ്ലാന്‍ഡ് , സൌദി ടീമുകള്‍ക്ക് ഇന്ന് മല്‍സരം
എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ന് രണ്ടു മല്‍സരങ്ങള്‍.ആദ്യത്തെ മല്‍സരത്തില്‍ തായ്ലാന്‍ഡ് കിര്‍ഗിസ്ഥാനെ നേരിടുന്നു.ഇന്നു ഇന്ത്യന്‍ സമയം എട്ട് മണിക്ക് ഖത്തര്‍ മണ്ണിലെ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.ഗ്രൂപ്പ് എഫ് ല്‍ ഇവരെ കൂടാതെ സൌദി അറേബിയ,ഒമാന്‍ എന്നീ ടീമുകളും ഉണ്ട്.113 ആം സ്ഥാനം മാത്രമേ തായ്ലാന്‍ഡിനുള്ളൂ.മറുവശത്ത് കിര്‍ഗിസ്ഥാന്‍ 98 ആം സ്ഥാനത്ത് ആണ് ഉള്ളത്.
അടുത്ത മല്‍സരത്തില്‍ അതേ ഗ്രൂപ്പ് അങ്കങ്ങള്‍ ആയ സൌദി , ഒമാന്‍ ടീമുകള്‍ പരസ്പരം മാറ്റുരയ്ക്കും.ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ആണ് കിക്കോഫ്.56 ആം ഫിഫ റാങ്ക് ഉള്ള ഈ സൌദി ടീം ലോകക്കപ്പില്‍ മികച്ച പ്രകടനം ആണ് പുറത്തെടുത്തത്.നിലവില്‍ മുന്‍ ഇറ്റലി മാനേജര്‍ ആയ റോബര്‍ട്ടോ മാന്‍സിനിക്ക് കീഴില്‍ ആദ്യ മേജര്‍ ടൂര്‍ണമെന്‍റ് കളിയ്ക്കാന്‍ ഒരുങ്ങുന്ന സൌദി ഖത്തര്‍ ലോകക്കപ്പില്‍ കാഴ്ചവെച്ച അതേ പ്രകടനം ഈ ടൂര്‍ണമെന്റിലും പുറത്തെടുക്കാന്‍ ശ്രമിക്കും.