” റയൽ മാഡ്രിഡില്‍ കരിയര്‍ ആസ്വദിക്കുമ്പോള്‍ മറ്റ് ചിന്തകള്‍ ഒന്നും എന്നെ അലട്ടുന്നില്ല ” – ഡിഫൻഡർ നാച്ചോ
റയല്‍ മാഡ്രിഡില്‍ നിലവില്‍ താന്‍ ഏറെ തൃപ്തന്‍ ആണ് എന്നും അതിനാല്‍ ക്ലബ് മാറുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ സമയം ഇല്ല എന്നും വെറ്ററന്‍ സ്പാനിഷ് പ്രതിരോധ താരം ആയ നാച്ചോ പറഞ്ഞു.ബെർണാബ്യൂവിലെ 33-കാരന്റെ കരാർ ജൂണോടെ അവസാനിക്കും.അത് കഴിഞ്ഞാല്‍ താരം അമേരിക്കന്‍,സൌദി ക്ലബുകളിലേക്ക് പോകും എന്നു റിപ്പോര്‍ട്ട് ഉണ്ട് എങ്കിലും,അതിലൊന്നും താരമോ അദ്ദേഹത്തിന്റെ ഏജന്റോ ഒന്നും പരസ്യമായി സ്ഥിതീകരിച്ചിട്ടില്ല.

“റയലില്‍ ഞാന്‍ ഏറെ സന്തുഷ്ട്ടന്‍ ആണ്.കഴിഞ്ഞ സീസണില്‍ ഞാന്‍ ഏറെ സമ്മര്‍ദത്തിലും വിഷമത്തിലും ആയിരുന്നു.എന്നാല്‍ ഈ സീസണില്‍ ഞാന്‍ കളിക്കുന്നുണ്ട്.ഇത് എന്നെ ഏറെ സന്തോഷവാന്‍ ആക്കുന്നു.ഇപ്പോള്‍ എന്റെ കരിയറിനെ കുറിച്ച് ചിന്തിച്ച് ആശയകുഴപ്പത്തില്‍ ആവാന്‍ എനിക്കു സമയം.അവര്‍ കരാര്‍ നീട്ടാന്‍ പറഞ്ഞാല്‍ നാളെ തന്നെ ഞാന്‍ ഒപ്പിടും.” നാച്ചോ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനല്‍ മല്‍സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു.നാച്ചോ തന്റെ കരിയർ മുഴുവൻ റയൽ മാഡ്രിഡിൽ ആണ് ചെലവഴിച്ചത്.2011-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ക്ലബ്ബിനായി 339 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്.എന്നാല്‍ അദ്ദേഹം എപ്പോഴും ക്ലബില്‍ സ്ക്വാഡ് താരം ആയി മാത്രം ആയിരുന്നു കളിച്ചിരുന്നത്.