” പിച്ചിന് പുറത്തുള്ള കാര്യങ്ങള്‍ ആന്തണിയുടെ ഫോമിനെ ബാധിക്കുന്നു ” – എറിക് ടെന്‍ ഹാഗ്
മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ആന്റണി തന്റെ മികച്ച ഫോം കണ്ടെത്താൻ പാടുപെടുകയാണെന്ന് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു.പങ്കാളിക്കെതിരെയും കൂടാതെ മുന്‍ ഗേള്‍ ഫ്രെന്ഡ്നീതിരെയും അദ്ദേഹം അതിക്രമം കാണിച്ചു എന്ന പേരില്‍ കേസ് ഉണ്ടായിരുന്നു.ഇത് മൂലം താരത്തിനു സെപ്തംബറിൽ മൂന്നാഴ്ചയോളം ക്ലബിൽ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു.

ബ്രസീലിലെയും യുകെയിലെയും പോലീസ് അന്വേഷണങ്ങൾ തുടരുകയാണ്. ഇത് താരത്തിനെ ഏറെ ബാധിക്കുന്നതായി ടെന്‍ ഹാഗ് പറഞ്ഞു.”താരം ആദ്യ വര്‍ഷത്തില്‍ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.ഈ വര്‍ഷം പ്രീ സീസണിലും അദ്ദേഹത്തിന്റെ പ്രകടനം മികച്ചത് ആയിരുന്നു.എന്നാല്‍ എപ്പോള്‍ മുതല്‍ ആ കേസ് വന്നുവോ അപ്പോള്‍ മുതല്‍ അദ്ദേഹത്തിന് ഫോം കണ്ടെത്താന്‍ കഴിയുന്നില്ല.ജീവിതത്തില്‍ അവഹിതങ്ങള് പലതും സംഭവിക്കും,എന്നാല്‍ അത് നമ്മള് ധീരമായി നേരിടണം.”ടെന്‍ ഹാഗ് മാധ്യമങ്ങളോട് പറഞ്ഞു.