” പ്രീമിയര്‍ ലീഗ് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സിറ്റിക്ക് കെവിന് ഉണ്ട് “
പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ റേസ് ഇപ്പോള്‍ കൂടുതല്‍ ശക്തമായി ആരംഭിച്ചു കഴിഞ്ഞതായി പെപ്പ് ഗാര്‍ഡിയോള ഇന്നലത്തെ മല്‍സരത്തിന് ശേഷം പറഞ്ഞു.അതിനു കാരണം സിറ്റി ഇതിഹാസ താരമായ കെവിന് ഡി ബ്രൂയ്നയുടെ ടീമിലേക്കുള്ള മടങ്ങി വരവ് ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സെന്റ് ജെയിംസ് പാർക്കിൽ സിറ്റി 2-1ന് തോറ്റു നില്ക്കുമ്പോള് കളിയ്ക്കാന്‍ എത്തിയ താരം ഒരു ഗോളും വിജയ ഗോളിന് വഴി ഒരുക്കുകയും ചെയ്തു.
“ഇത് ഈ ടീമിന്റെ പുനര്ജന്മം ആണ്.കെവിന് ഒരു ഇതിഹാസം ആണ്.അദ്ദേഹത്തിനെ ഈ ക്ലബും ആരാധകരും അത്രക്ക് ഇഷ്ട്ടപ്പെടുന്നു.അദ്ദേഹത്തിന്റെ മടങ്ങി വരവ് അവസാന മാസങ്ങളില്‍ എന്റെ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തും.നാലാം തവണ തുടര്‍ച്ചയായി പ്രീമിയര്‍ ലീഗ് നേടുക എന്ന സ്വപ്നം ആണ് ഇപ്പോള്‍ ഞങ്ങള്‍ കാണുന്നത്.ഞങ്ങള്‍ ഇതിന് മുന്നേയും പലപ്പോഴും അവസാന വാരങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്.”പെപ്പ് ഇന്നലത്തെ മല്‍സരത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.






































