ഒസാസുനയെ തോൽപ്പിച്ച് ബാഴ്സ ; സ്പാനിഷ് സൂപ്പർകോപ്പ ഫൈനലിൽ എല്‍ക്ലാസ്സിക്കോ
സൗദി അറേബ്യയിൽ വ്യാഴാഴ്ച നടന്ന സ്പാനിഷ് സൂപ്പർകോപ്പ സെമിഫൈനലിൽ ഒസാസുനയ്‌ക്കെതിരെ ബാഴ്‌സലോണ എതിരില്ലാത്ത രണ്ടു ഗോളിന് ജയം നേടി.ബാഴ്സക്ക് വേണ്ടി റോബര്‍ട്ട് ലെവന്‍ഡോസ്ക്കി,യമാല്‍ എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ഡെർബിയിൽ എതിരാളികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ 5-3 നു തകര്‍ത്ത റയല്‍ മാഡ്രിഡിനെ ആയിരിയ്ക്കും കറ്റാലന്‍ ക്ലബ് നേരിടാന്‍ പോകുന്നത്.കഴിഞ്ഞ വർഷത്തെ ഫൈനലിലും ഇതേ രണ്ടു ടീമുകള്‍ തന്നെ ആണ് സ്പാനിഷ് സൂപ്പര്‍ കോപയില്‍ ഏറ്റുമുട്ടിയത്.അന്ന് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് റയലിനെ തോല്‍പ്പിക്കാന്‍ ബാഴ്സക്ക് കഴിഞ്ഞിരുന്നു.
നിരാശാജനകമായ ആദ്യ പകുതിയിൽ ബാഴ്‌സലോണ പൊസഷനിൽ ആധിപത്യം പുലർത്തി, പക്ഷേ ഗോള്‍ സ്കോര്‍ ചെയ്യാന്‍ അവര്‍ ഏറെ പാടുപ്പെട്ടു.മോശം ഫോമില്‍ ഉള്ള ലെവണ്ടോസ്ക്കി അനേകം അവസരങ്ങള്‍ പാഴാക്കി.ഒസാസുന ഗോൾകീപ്പർ സെർജിയോ ഹെരേരയും ഇന്നലെ മികച്ച ഫോമില്‍ ആയിരുന്നു.59-ാം മിനിറ്റിൽ മാത്രമാണ് ബാഴ്സക്ക് ഒസാസുനയുടെ പ്രതിരോധം തകര്‍ക്കാന്‍ കഴിഞ്ഞത്.ഒരു മികച്ച ത്രൂ ലെവന്‍ഡോസ്ക്കിയെ കണക്റ്റ് ചെയ്ത ഗുണ്ടോഗന്‍ ആണ് ഗോളിന് വഴി ഒരുക്കിയത്.