“മെസ്സി പിഎസ്ജി ക്ലബിനെ ഒട്ടും ബഹുമാനിക്കുന്നില്ല”
2023 ജൂണിൽ ത്ഥങ്ങളില്‍ നിന്നു വിട പറഞ്ഞതിന് ശേഷം ലയണൽ മെസ്സിക്ക് പിഎസ്ജി ക്ലബിനെതിരെ വളരെ മോശം അഭിപ്രായം ആണ് ഉള്ളത് എന്ന് ചെയർമാൻ നാസർ അൽ-ഖെലൈഫി.അര്‍ജന്റ്റയിന്‍ ഇതിഹാസത്തിന്റേത് വളരെ മോശം പെരുമാറ്റം ആണ് എന്നും, ഇതിനെ അങ്ങേയറ്റം വിമര്‍ശിക്കേണ്ടത് ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്റെ ലോകകപ്പ് വീരകൃത്യങ്ങൾക്ക് ശേഷം പിഎസ്ജി തന്നെ ആദരിക്കാത്തതിൽ തനിക്ക് നീരസമുണ്ടെന്ന് സെപ്റ്റംബറിൽ അർജന്റീന ക്യാപ്റ്റൻ പറഞ്ഞിരുന്നു.
“അദ്ദേഹം ജയിച്ചത് ഫ്രാന്‍സ് ടീമിനെതിരെ ആണ്.ഞങ്ങള്‍ അദ്ദേഹത്തിന്റെ ജയം ആഘോഷിച്ചാല്‍ അത് ഞങ്ങളുടെ സമഗ്രതയെ തന്നെ ചോദ്യം ചെയ്ത പോലെ ആകും.കൂടാതെ ഫൈനലില്‍ തോറ്റത് അദ്ദേഹത്തിന്റെ തന്നെ സഹ താരം ആയ കിലിയന്‍ എംബാപ്പെയുടെ ടീമും.ഇങ്ങനെ പല കാര്യങ്ങളിലും തടസ്സം വന്നത് കൊണ്ട് ആണ് ഞങ്ങള്‍ അദ്ദേഹത്തിന് ആധാരം നല്‍കാതിരുന്നത്.മെസ്സി നല്ല ഒരു വ്യക്തി ആണ്.അദ്ദേഹത്തിനെ കുറിച്ച് മോശം അഭിപ്രായം തനിക്കില്ല.അങ്ങനെ ഉള്ളപ്പോള്‍ തങ്ങളുടെ ടീമിനെ വീണ്ടും വീണ്ടും വാക്കുകള്‍ കൊണ്ട് ക്രൂശിക്കുന്നത് വളരെ മോശമായ കാര്യം ആണ്.ഈ ക്ലബിനെ ബഹുമാനിക്കാന്‍ അദ്ദേഹം മറന്നു പോകുന്നു.”അൽ-ഖെലൈഫി ആർഎംസി സ്പോർട്ടിനോട് പറഞ്ഞു.






































