എതിരാളിയെ അടിച്ചതിന് ബാഴ്‌സലോണ താരത്തിന് നാല് മത്സരങ്ങളിൽ നിന്ന് വിലക്ക്
എല്‍ എ ഗാലക്സിയില്‍ നിന്നും ബാഴ്സലോണയിലേക്ക് എത്തിയ മെക്സിക്കന്‍ യുവ താരം ആയ ജൂലിയന്‍ അറൂഹോ നിലവില്‍ ലാസ് പാമാസ് പ്ലേയര്‍ ആണ്.ടീമില്‍ എത്തി വെറും മാസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ താരം പേരെടുത്ത് കഴിഞ്ഞു.റൈറ്റ് ബാക്കില്‍ കളിക്കുന്ന താരത്തിന്‍റെ പുരോഗതിയില്‍ ബാഴ്സക്കും ഏറെ സന്തോഷം ഉണ്ട്.അടുത്ത സീസണില്‍ താരത്തിനെ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തില്‍ ആയിരുന്നു ബാഴ്സ.
എന്നാല്‍ രണ്ടു ദിവസം മുന്നേ നടന്ന കോപ ഡെല്‍ റിയ മല്‍സരത്തില്‍ മോശം പെരുമാറ്റത്തിന് താരത്തിനു റെഡ് കാര്‍ഡ് ലഭിച്ചിരുന്നു.ഇപ്പോള്‍ ലഭിക്കുന്ന വിവരങള്‍ അനുസരിച്ച് താരത്തിനു നാല് മല്‍സരങ്ങളില്‍ കളിയ്ക്കാന്‍ കഴിയില്ല.രണ്ടു ഗോളിന് തന്‍റെ ടീം തോല്‍ക്കുന്നത് കണ്ടതിനാല്‍ ആണ് താരം സമനില നഷ്ട്ടപ്പെട്ട് പ്രകോപ്പിതന്‍ ആയത്.അങ്ങനെ അദ്ദേഹം എതിര്‍ താരത്തെ മര്‍ദ്ധിച്ചു.അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി മൂലം വിയാറിയൽ, റയോ വല്ലക്കാനോ, റയൽ മാഡ്രിഡ്, ഗ്രാനഡ എന്നിവർക്കെതിരായ ലാസ് പാൽമാസിന്റെ മത്സരങ്ങളില്‍ താരത്തിനു കളിയ്ക്കാന്‍ കഴിയില്ല.