നാപൊളിയില്‍ ഒസിംഹന് – ഖ്വിച ക്വാരത്സ്ഖേലിയ പോര്
നാപൊളിയുടെ സ്ട്രൈക്കര്‍ വിക്ടർ ഒസിംഹെൻ തന്റെ സഹതാരം ആയ ഖ്വിച ക്വാരത്സ്ഖേലിയയുടെ ഏജന്റ് ആയ മാമുക ജുഗേലിയെ വളരെ മോശം ഭാഷയില്‍ വിമര്‍ശിച്ചു. ഇത് ഫൂട്ബോള്‍ ലോകത്ത് പുതിയ വിവാദങ്ങള്‍ക്കും ചര്‍ച്ചക്കും വഴി ഒരുക്കിയിട്ടുണ്ട്.
ജോര്‍ജിയന്‍ ചാനലിന് അഭിമുഖം നല്‍കുന്നതിനിടെ മാമുക ജുഗേലി ഒസിംഹന് ഈ സീസണ് കഴിഞ്ഞാല്‍ നാപൊളി വിട്ട് സൌദി ലീഗിലേക്ക് പോകും എന്നു പറഞ്ഞു.എന്നാല്‍ തന്റെ ക്ലൈന്റ് ആയ ഖ്വിച്ച ബാഴ്സലോണ,റയല്‍ മാഡ്രിഡ്,സിറ്റി,ബയേണ്‍ മ്യൂണിക്ക് എന്നിങ്ങനെ വലിയ ക്ലബുകളിലേക്ക് പോകും എന്നും പറഞ്ഞു.ഇതാണ് ഒസിംഹന്റെ സമനില തെറ്റിച്ചത്.ഏജന്റ് മനുഷ്യ കുലത്തിന് തന്നെ അപമാനം ആണ് എന്നു പറഞ്ഞ നൈജീരിയന്‍ താരം തന്റെ പേര് ഇനി മേലാല്‍ പരസ്യമായി ഉപയോഗിക്കരുത് എന്നും ശാസിച്ചു.ആഫ്രിക്ക നേഷൻസ് കപ്പിൽ നൈജീരിയയ്ക്കൊപ്പം നിലവിൽ അന്താരാഷ്ട്ര ഡ്യൂട്ടിയിലുള്ള ഒസിംഹെൻ സോഷ്യൽ മീഡിയ വഴി ആണ് തന്റെ രോഷം വെളിപ്പെടുത്തിയത്.






































