തങ്ങളുടെ കുതിപ്പ് ഈഎഫ്എല്‍ കപ്പിലും തുടരാന്‍ ലിവര്‍പൂള്‍
ഇഎഫ്‌എൽ കപ്പ് സെമി ഫൈനലിന്റെ ആദ്യ റൗണ്ടിൽ ലിവർപൂളും ഫുൾഹാമും ഇന്ന് ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ലിവര്‍പൂള്‍ ഹോം ആയ ആന്‍ഫീല്‍ഡില്‍ വെച്ചാണ് മല്‍സരം.എഫ്‌എ കപ്പിൽ ആഴ്‌സണലിനെതിരെ 2-0ന്റെ തകർപ്പൻ ജയത്തിന്റെ ആവേശത്തില്‍ ആണ് ലിവര്‍പൂള്‍ ടീം ഇന്ന് കളിയ്ക്കാന്‍ ഇറങ്ങുന്നത്.മറുവശത്ത് ഫുള്‍ഹാം കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ജയം നേടിയത്തിന്റെ ആത്മവിശ്വാസത്തില്‍ ആണ്.
പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനെയും എഫ് എ കപ്പില്‍ റോതര്‍ഹാമിനെയും ആണ് ഫുള്‍ഹാം പരാജയപ്പെടുത്തിയത്.ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നില്ല എങ്കിലും ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ്,എഫ് എ കപ്പ്,ഈഎഫ്എല്‍ കപ്പ് എന്നിങ്ങനെ ശേഷിക്കുന്ന എല്ലാ ടൂര്‍ണമെന്റുകളിലും മികച്ച ഫോമില്‍ ആണ് കളിച്ച് കൊണ്ടിരിക്കുന്നത്.നിലവില്‍ ക്ലോപ്പിനും സംഘത്തിനും തലവേദന ആയിരിക്കുന്നത് പരിക്കുകള്‍ മാത്രം ആണ്.ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡ് കാൽമുട്ടിനേറ്റ പരിക്ക് മൂലം അടുത്ത ഏതാനും ആഴ്‌ചകൾ കളിക്കില്ല.ആഴ്സണലിനെതിരെ നടന്ന മല്‍സരത്തില്‍ ആണ് അദ്ദേഹത്തിന് പരിക്ക് സംഭവിച്ചത്.അദ്ദേഹത്തെ കൂടാതെ ഡൊമിനിക് സോബോസ്‌ലായി (ഹാംസ്ട്രിംഗ്), ആൻഡ്രൂ റോബർട്ട്‌സൺ എന്നിവരും വിശ്രമത്തില്‍ ആണ്.