ലിയനാർഡോ ബോന്നൂച്ചി തുര്‍ക്കി ലീഗിലേക്ക് !!!!!!!!!!!!
ലിയനാർഡോ ബോന്നൂച്ചി ഫെനർബാഷെക്കായി സൈന്‍ ചെയ്യുന്നതിന്റെ അവസാന ലാപ്പില്‍.ഇറ്റലിയിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മുൻ ഇന്റർ, റോമ സ്ട്രൈക്കർ എഡിൻ ഡിസെക്കോയുടെ പ്രേരണ മൂലം ആണ് പ്രതിരോധ താരം തുര്‍ക്കിയിലേക്ക് പോകുന്നത്.നിലവില്‍ ഫ്രീ ഏജന്റ് ആയ താരത്തിനെ സൈന്‍ ചെയ്യാന്‍ ഇത്രയും കാലം സീരി എ ക്ലബ് ആയ ജെനോവ ഉണ്ടായിരുന്നു.എന്നാല്‍ ആ ഓപ്ഷന് ഉപേക്ഷിച്ചാണ് ഈ താരം പുതിയ ലീഗില്‍ അങ്കം പയറ്റാന്‍ പോകുന്നത്.
റിപ്പോർട്ട് അനുസരിച്ച് താരം തന്റെ വൈദ്യശാസ്ത്ര ടെസ്റ്റിന് ഇന്ന് വിധേയനാകും.അദ്ദേഹത്തിന്റെ ആറ് മാസത്തെ സേവനത്തിന് ക്ലബ് നല്കാന് പോകുന്നത് 2.8 മില്യൺ യൂറോ സാലറി ആണ്.2023 സെപ്റ്റംബർ 1 ന്, യുവന്റസിന്റെ ആദ്യ ടീം പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം, ബോന്നൂച്ചി ജർമ്മൻ ക്ലബ് യൂണിയൻ ബെർലിനിലേക്ക് പോയി.തുടക്കത്തില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു എങ്കിലും ടീമിലെ പ്രകടനം അസ്ഥിരം ആയപ്പോള്‍ അദ്ദേഹത്തിന് വേണ്ടുന്ന അവസരങ്ങള്‍ നല്കാന് ജര്‍മന്‍ ക്ലബിന് കഴിഞ്ഞില്ല.അതിനാല്‍ ആണ് താരം പുതിയൊരു ലീഗ് ഇപ്പോള്‍ പയറ്റാന്‍ ശ്രമിക്കുന്നത്.