സൌദി ലീഗില്‍ നിന്നും പുറത്തോട്ട് ; ജോർദാൻ ഹെൻഡേഴ്സണെ സൈന്‍ ചെയ്യാന്‍ അയാക്സ്
വെറും ആറ് മാസം കൊണ്ട് തന്നെ സൌദി ലീഗില്‍ നിന്നും പുറത്ത് വരാന്‍ മുന്‍ ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജോർദാൻ ഹെൻഡേഴ്സണ് താല്പര്യം ഉണ്ടെന്ന് റിപ്പോര്‍ട്ട്.അദ്ദേഹം യൂറോപ്പിലെ പല ക്ലബുകളുമായി ചര്‍ച്ച നടത്തി വരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.നിലവിലെ സാഹചര്യത്തില്‍ താരവും ഡച്ച് ക്ലബ് ആയ അയാക്സും തമ്മില്‍ നിബന്ധനകള്‍ അംഗീകരിച്ചതായി വാര്‍ത്ത വന്നിട്ടുണ്ട്.
ഹെൻഡേഴ്സന്റെ ശമ്പളം അയാക്സിന് ഒരു തലവേദനയാണ്.എന്നാൽ 33 കാരനായ മിഡ്ഫീൽഡറുടെ അനുഭവ സമ്പതും മറ്റും മുതല്‍ എടുക്കാന്‍ കഴിയും എന്ന ഉത്തമ ബോധ്യം ഡച്ച് ക്ലബിന് ഉണ്ട്.സീസണിലെ മോശം തുടക്കത്തിൽ നിന്ന് കരകയറിയ അയാക്സ് എറെഡിവിസിയിൽ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.പേരിടാത്ത രണ്ട് പ്രീമിയർ ലീഗ് ക്ലബ്ബുകളും ബുണ്ടസ്ലിഗയിലെ ഒരു ടീമും ഹെൻഡേഴ്സണെ സൈൻ ചെയ്യാൻ ഇപ്പോഴും ശ്രമം നടത്തുന്നുണ്ട്, അതിനാല്‍ താരത്തിന്റെ സാലറി അയാക്സ് വലിയ പ്രശ്നം ആക്കാന്‍ സാധ്യത ഇല്ല.