ആർബി ലീപ്സിഗിൽ നിന്ന് ആറ് മാസത്തെ ടിമോ വെർണറുടെ വായ്പ ടോട്ടൻഹാം സ്ഥിരീകരിച്ചു
ടോട്ടൻഹാം ആർബി ലെപ്സിഗ് ഫോർവേഡ് ടിമോ വെർണറുടെ ആറ് മാസത്തെ ലോൺ കരാർ വാര്‍ത്ത സ്ഥിരീകരിച്ചു.27-കാരൻ സീസൺ അവസാനം വരെ സ്പർസ് മുന്നേറ്റ നിരക്ക് കരുത്തേകും.നിലവിൽ ദക്ഷിണ കൊറിയയ്ക്കൊപ്പം ഏഷ്യൻ കപ്പ് ഡ്യൂട്ടിയിലുള്ള ക്യാപ്റ്റനും സ്റ്റാർ ഫോർവേഡുമായ സൺ ഹ്യൂങ്-മിന്നിന്റെ അഭാവത്തില്‍ തന്നെ വെര്‍ണറുടെ ഈ സൈനിങ് ടോട്ടന്‍ഹാമിന് ഏറെ നേട്ടം ആവും.ചെല്‍സി സ്പെലില്‍ നിന്നും പരാജയം ഉള്‍കൊണ്ട ശേഷം താരം ഇത് രണ്ടാം തവണയാണ് പ്രീമിയര്‍ ലീഗിലേക്ക് വരുന്നത്.
തിരിച്ച് ലെപ്സിഗിലേക്ക് മടങ്ങിയ താരത്തിനു അവിടെയും ബ്രേക്ക് ലഭിച്ചില്ല.പുതിയ മാനേജര്‍ ആയ മാർക്കോ റോസിന് കീഴില്‍ ആദ്യ ഇലവനില്‍ ഇടം ലഭിക്കാന്‍ ആവാതെ താരം ഏറെ സമ്മര്‍ദത്തില്‍ ആയി.അതിനാല്‍ ഇത് പോലൊരു സമയത്ത് തന്റെ കരിയര്‍ വീണ്ടെടുക്കുന്നതിന് വേണ്ടി താരം ടോട്ടന്‍ഹാമിലേക്ക് ലോണില്‍ പോകുന്നത്.ഈ സമയം കൊണ്ട് ടോട്ടന്‍ഹാമിനെ തന്റെ പ്രകടനം കൊണ്ട് പ്രീതിപ്പെടുത്താന്‍ കഴിഞ്ഞാല്‍ അവിടെ സ്ഥിരമായ കരാറില്‍ താരത്തിനു ഒപ്പിടാന്‍ കഴിയും.