സാധ്യതകള്‍ മാറി മറയുന്നു ; കിലിയന്‍ എംബാപ്പേ ലിവര്പൂളിലെക്ക് പോകാന്‍ സാധ്യത ഏറുന്നു
പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് കൈലിയൻ എംബാപ്പെയും റയല്‍ മാഡ്രിഡും തമ്മില്‍ വാക്കാല്‍ ഉള്ള കരാറില്‍ എത്തി എന്നത് വ്യാജ വാര്‍ത്തയാണ് എന്ന് താരത്തിന്റെ കാമ്പ് വ്യക്തമാക്കി.കഴിഞ്ഞ ജനുവരി ഒന്നിന് താരത്തിനു റയല്‍ മാഡ്രിഡ് ഓഫര്‍ നല്കി എന്നും താരം അത് ഇന്നലെ ശരി വെച്ചു എന്നും പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്നലെ വൈകീട്ട് ചില ഫ്രഞ്ച് മാധ്യമങ്ങള്‍ പ്രീമിയര്‍ ലീഗ് ക്ലബ് ആയ ലിവര്‍പൂളുമായി താരത്തിന്റെ എജന്റ്റ് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു.ആദ്യം അത് ആരും തന്നെ മുഖ വിലക്ക് എടുത്തില്ല എങ്കിലും താരത്തിനെ തന്റെ സ്പോര്‍ട്ടിങ്ങ് പദ്ധതി പറഞ്ഞു ബോധ്യപ്പെടുത്താന്‍ ക്ലോപ്പിനു കഴിഞ്ഞതായി റിപ്പോര്‍ട്ട് പരക്കുന്നുണ്ട്.അടുത്ത സീസണില്‍ സല പോകുന്നതോടെ ടീമിന്റെ മാര്‍ക്ക്വീ താരം ആയി എംബാപ്പേ ഉയരും.താരത്തിനെ വര്‍ഷങ്ങള്‍ ഏറെയായി റയല്‍ മാഡ്രിഡ് സൈന്‍ ചെയ്യാന്‍ ശ്രമിക്കാന്‍ ആരംഭിച്ചിട്ട്.എന്നാല്‍ നിലവില്‍ റയല്‍ മാഡ്രിഡില്‍ വിനീഷ്യസ്,ബെലിംഗ്ഹാം,റോഡ്രിഗോ,വരാന്‍ പോകുന്ന സൂപ്പര്‍സ്റ്റാര്‍ എന്ദ്രിക്ക്, എന്നിവര്‍ക്ക് ഇടയില്‍ തന്റെ കരിയറിന് വേണ്ട ശ്രദ്ധ ക്ലബില്‍ നിന്നും ലഭിക്കില്ല എന്ന് ഫ്രഞ്ച് വിങ്ങര്‍ കരുതുന്നത് ആയിരിക്കും സ്പാനിഷ് വമ്പന്മാരില് നിന്നും താരത്തിനെ ദൂരെ കൊണ്ട് പോകുന്നത്.