ചെല്‍സി സൂപ്പര്‍ സ്റ്റാര്‍ സാം കെറിന് പരിക്ക്
മൊറോക്കോയിലെ പരിശീലന ക്യാമ്പിനിടെ ചെൽസി സ്ട്രൈക്കർ സാം കെറിന് എസിഎൽ പരിക്കേറ്റതായി ക്ലബ് ഞായറാഴ്ച അറിയിച്ചു.30 വയസ്സുള്ള ഓസീസ് വിമന്‍സ് ഫൂട്ബോളര്‍ ചെല്‍സിയുടെ പേര് കേട്ട സ്ട്രൈക്കര്‍ കൂടി ആണ്.വരും ദിവസങ്ങളിൽ ഒരു സ്പെഷ്യലിസ്റ്റ് സാമിനെ വിലയിരുത്തും, തുടർന്ന് ക്ലബ്ബിന്റെ മെഡിക്കൽ ടീമിനൊപ്പം ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പില്‍ ആയിരിയ്ക്കും അവര്‍.
2023-24 വനിതാ സൂപ്പർ ലീഗ് സീസണിന്റെ ബാക്കി മല്‍സരങ്ങളില്‍ താരത്തിനു കളിയ്ക്കാന്‍ കഴിയില്ല.താരം എപ്പോള്‍ തിരിച്ചെത്തും എന്നതില്‍ ഒരു ഉറപ്പും ക്ലബിന് നല്കാന് കഴിയുന്നില്ല.കായികരംഗത്തെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച വ്യക്തികളിൽ ഒരാളാണ് കെർ, 2022-ൽ ഫിഫ വീഡിയോ ഗെയിമിന്റെ ആഗോള കവറിൽ പുരുഷതാരം കൈലിയൻ എംബാപ്പെയ്ക്കൊപ്പം ഇടംനേടിയ ആദ്യത്തെ വനിതാ കളിക്കാരി കൂടിയാണ് അവര്‍.2019 ൽ ചെൽസിയിൽ ചേർന്നതിന് ശേഷം 128 മത്സരങ്ങളിൽ നിന്ന് കെർ 99 ഗോളുകൾ നേടി.കെര്‍ വന്നതിനു ശേഷമുള്ള നാലു സീസണുകളിലും ഡബ്ല്യുഎസ്എല്‍ കിരീടം നേടിയത് ചെല്‍സി മാത്രം ആണ്.രണ്ടുതവണ ലീഗിന്റെ ഗോൾഡൻ ബൂട്ടും അവർ നേടിയിട്ടുണ്ട്, കഴിഞ്ഞ വർഷത്തെ ബാലൺ ഡി ഓർ അവാർഡിൽ സ്പെയിനിന്റെ ഐറ്റാന ബോൺമാറ്റിക്ക് ശേഷം താരം റണ്ണര്‍ അപ്പ് ആയി.






































