സിറ്റിയിലേക്ക് മറ്റൊരു യുവ പ്രതിഭ കൂടി കാലെടുത്ത് വെക്കുന്നു
നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ലീഡ്സ് യുണൈറ്റഡിൽ നിന്നുള്ള ഫിൻലേ ഗോർമാൻ എന്ന പ്രതിഭയുടെ സൈനിംഗ് വിജയകരമായി പൂർത്തിയാക്കി.ക്രിസ്മസിന് മുമ്പ് നടത്തിയ 15 വയസ്സുകാരന്റെ വൈദ്യപരിശോധനയെ തുടർന്നാണ് ഈ ഔദ്യോഗിക സ്ഥിരീകരണം. അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഫിൻലേ ഗോർമാൻ ഇതോടെ ഇനി സിറ്റിയുടെ ജൂനിയര്‍ ടീമിന് വേണ്ടി പന്ത് തട്ടും.
യുവ പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ തങ്ങളുടെ പ്രതിബദ്ധത തെളിയിച്ച മാഞ്ചസ്റ്റർ സിറ്റിയുടെ തന്ത്രപ്രധാനമായ മുൻഗണനയായിരുന്നു ഗോർമന്റെ സൈനിങ്.2008-ൽ ജനിച്ച ഇംഗ്ലീഷ് കളിക്കാരന് മറ്റ് ക്ലബ്ബുകളിൽ നിന്ന് ഒന്നിലധികം ഓഫറുകൾ ലഭിച്ചിരുന്നുവെങ്കിലും താരം സിറ്റിയുടെ ഓഫറില്‍ ആകൃഷ്ട്ടന്‍ ആയിരുന്നു.ക്ലബിന്റെ കരുത്തുറ്റ യുവജന വികസന പരിപാടിയുടെ മറ്റൊരു തെളിവ് കൂടിയാണ് ഈ സൈനിങ്.ബാഴ്സലോണ സൈന്‍ ചെയ്യാന്‍ കരുതി വെച്ചിരുന്ന യുവ അര്‍ജന്റയിന്‍ താരം ആയ ക്ലോഡിയോ എച്ചെവേരിയുടെയും ഒപ്പ് ശേഖരിക്കുന്നതില്‍ വിജയം നേടിയ സിറ്റിക്ക് ഇതൊന്നും കൂടാതെ രാജ്യത്തെ തന്നെ മികച്ച ഫൂട്ബോള്‍ അക്കാദമിയും കൂടി ഉണ്ട് എന്നു നമ്മള് അറയേണ്ടത് ഉണ്ട്.