മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഹാനിബാൾ മെജ്ബ്രി ലോണിൽ സെവിയ്യയിൽ ചേരാൻ ഒരുങ്ങുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഹാനിബാൾ മെജ്ബ്രി ലോണിൽ സെവിയ്യയിൽ ചേരാൻ ഒരുങ്ങുന്നു.പ്രമുഖ ട്രാൻസ്ഫർ ജേണലിസ്റ്റും കാറ്റ്ഓഫ്സൈഡ് കോളമിസ്റ്റുമായ ഫാബ്രിസിയോ റൊമാനോ ആണ് ഈ വാര്‍ത്ത സ്ഥിതീകരിച്ചത്.എസ്സി ഫ്രീബർഗും ഒളിമ്പിക് ലിയോണും താരത്തിന്റെ ഒപ്പിന് വേണ്ടി ഏറെ പ്രയത്നിച്ചു എങ്കിലും നിലവിലെ സെവിയ്യ മാനേജറും മുൻ വാറ്റ്ഫോർഡ് ബോസ് ക്വിക്ക് സാഞ്ചസ് ഫ്ലോറസുമായി ഒരിക്കല്‍ കൂടി കൈക്കോര്‍ക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു.
ഈ സീസണിൽ എറിക് ടെൻ ഹാഗിന്റെ സ്റ്റാർട്ടിംഗ് ടീമിൽ സ്ഥിരമായ ഇടം തനിക്ക് ലഭിക്കാന്‍ പോകുന്നില്ല എന്ന ഉത്തമ ബോധ്യം താരത്തിനുണ്ട്.അതിനാല്‍ തനിക്ക് അവസരം ലഭിക്കുന്ന സെവിയ്യക്ക് വേണ്ടി പകുതി സീസണ് കളിയ്ക്കാന്‍ താരം ആഗ്രഹിക്കുന്നു.അവിടെ തിളങ്ങാന്‍ ആയാല്‍ താരത്തിനെ വാങ്ങാനും സെവിയ്യ തയ്യാര്‍ ആണ്.ഇത് മുന്നില്‍ കണ്ടു തന്റെ നഷ്ട്ടപ്പെട്ട കരിയര്‍ ട്രാക്ക് വീണ്ടെടുക്കാനുള്ള ലക്ഷ്യത്തില്‍ ആണ് താരം.ഇത് താരത്തിന്റെ യുണൈറ്റഡില്‍ ഉള്ള രണ്ടാമത്തെ ലോണ്‍ സ്പെല്‍ ആണ്.കഴിഞ്ഞ സീസണില്‍ ഈ താരം ചാമ്പ്യൻഷിപ്പ് ടീമായ ബർമിംഗ്ഹാം സിറ്റിക്ക് വേണ്ടി കളിച്ചിട്ടുണ്ട്.