ബിസിസിഐക്ക് രൂക്ഷ വിമര്‍ശനവുമായി രവി ശാസ്ത്രി
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയുടെ ഷെഡ്യൂള്‍ വളരെ മോശം പ്ലാനിംഗ് മൂലം സംഭവിച്ചത് ആണ് എന്ന് ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം രവി ശാസ്ത്രി.ഇനി ഇതുപോലെ അവസരങ്ങള്‍ വരുമ്പോള്‍ ഇന്ത്യന്‍ ബോര്‍ഡ് അവസരങ്ങള്‍ തിരസ്ക്കരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വെറും 107 ഓവര്‍ മാത്രം എറിഞ്ഞതിന് ശേഷം രണ്ടാം ടെസ്റ്റ് മത്സരം അവസാനിച്ചതില്‍ ഇന്ത്യന്‍ ബോര്‍ഡിനു വലിയ നീരസം ഉണ്ട്.പല മുന്‍ ഇന്ത്യ താരങ്ങളും ഇതിനെ വിമര്‍ശിച്ചു.സംഭവം ഇന്ത്യയില്‍ ആണ് നടന്നത് എങ്കില്‍ ഐസിസി ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടാകും എന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു.

“ഇനി ഏതെങ്കിലും ഒരു രാജ്യം രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ക്ക് വിളിക്കുകയാണ് എങ്കില്‍ അത് സ്വീകരിക്കാതിരിക്കുക.മൂന്നു ടെസ്റ്റ് കളിക്കാന്‍ നമുക്ക് അവസരം ഉണ്ടായിരുന്നു.ഒരു രാജ്യം രണ്ടു ടെസ്റ്റ് മത്സരങ്ങളിലെ കളിക്കുന്നുള്ളൂ എങ്കില്‍ അവര്‍ നമ്മളെ വേണ്ട പോലെ വില വെക്കുന്നില്ല എന്നാണ് അതിനു അര്‍ഥം.ഇത്രയും ദൂരം പോയി വെറും അഞ്ചു ദിവസത്തിനുള്ളില്‍ തിരിച്ചു വരാന്‍ എങ്കില്‍ എന്തിനാണ് നമ്മള്‍ പോകുന്നത്.” രവി ശാസ്ത്രി മാധ്യമങ്ങളോട് പറഞ്ഞു.