ബിഹാറിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മോശം അവസ്ഥ വലിയ ചര്‍ച്ചാവിഷയം ആകുന്നു
ബിഹാറിലെ പട്‌നയിലെ മൊയിൻ-ഉൽ-ഹഖ് സ്റ്റേഡിയം ആണ് ഇപ്പോള്‍ രാജ്യത്തെ പ്രധാന ചര്‍ച്ചാവിഷയം.27 വർഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് മത്സരത്തിന് വേദിയാവുകയാണ് ഈ പറയുന്ന സ്റ്റേഡിയം.എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ ബിഹാർ നിലവിൽ മുംബൈയ്‌ക്കെതിരെയാണ് കളിക്കാന്‍ പോകുന്നത്.സർഫറാസ് ഖാൻ, ശിവം ദുബെ തുടങ്ങിയ ലോകോത്തര താരങ്ങള്‍ പങ്കെടുക്കുന്ന മത്സരം നടക്കുന്ന സ്റ്റേഡിയത്തിന്‍റെ ശോചനീയാവസ്ഥ വളരെ അധികം പരിഹാസങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങാന്‍ ഇടയായി.
ശരിയായ ഇരിപ്പിടമിടം പോലും അവിടെ ഇല്ല.സ്റ്റേഡിയത്തിന്റെ മോശം അവസ്ഥയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി, മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ് ഇതിനെതിരെ രൂക്ഷ വിമര്‍ശനം ആണ് പുറത്ത് വിട്ടിരിക്കുന്നത്.”ഇപ്പോഴും രഞ്ചി ട്രോഫിക്ക് ചില ഇടങ്ങളില്‍ നിന്നും ലഭിക്കുന്ന അവഗണന തീര്‍ത്തും നിര്‍ഭാഗ്യകരം ആണ്.രഞ്ജി ട്രോഫി ഇന്ത്യയിലെ പ്രീമിയർ ആഭ്യന്തര മത്സരമാണ്.ലോകോത്തര താരങ്ങളെ രാജ്യത്തിന് നല്‍കിയ ടൂര്‍ണമെന്റിനെ ഇങ്ങനെ അധിക്ഷേപ്പിക്കാന്‍ പാടിലായിരുന്നു.”