എറിക് ഡയർ പ്രീമിയര്‍ ലീഗ് വിട്ട് ബുണ്ടസ്ലിഗയിലേക്ക് !!!
വിന്‍റര്‍ ട്രാന്‍സ്ഫര്‍ ചൂട് പിടിക്കുന്നതിന്‍റെ ഇടയില്‍ ഒരു പുതിയ വാര്‍ത്ത.ടോട്ടൻഹാം ഡിഫൻഡർ എറിക് ഡയർ ബയേൺ മ്യൂണിക്കുമായുള്ള നിബന്ധനകൾ അംഗീകരിച്ചു എന്നതാണു അത്.ഡയറിന് നിലവില്‍ ടോട്ടന്‍ഹാമില്‍ വേണ്ടുന്ന അവസരം ലഭിക്കുന്നില്ല.അതിനാല്‍ ബുണ്ടസ്ലിഗയിലേക്ക് മാറാന്‍ താരത്തിനു അതിയായ താല്‍പര്യം ഉണ്ട്.മുൻ സഹതാരം ആയിരുന്നു ഹാരി കെയിന്‍ മുന്‍ക്കൈ എടുത്താണ് ഈ ഡീല്‍ നടത്തുന്നത്.
സീസൺ അവസാനത്തോടെ ഡയറിന്റെ കരാര്‍ അവസാനിക്കും.അതിനാല്‍ താരത്തിനെ ഇപ്പോള്‍ തന്നെ എന്തെങ്കിലും തുകക്ക് പറഞ്ചുവിടാന്‍ ടോട്ടന്‍ഹാമിന് സന്തോഷമേ ഉള്ളൂ.എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ബാക്കപ്പ് ഡിഫണ്ടറെ സൈന്‍ ചെയ്തതിന് ശേഷം മാത്രമേ ഡയറിനെ അവര്‍ വിട്ടയക്കുകയുള്ളൂ.പുതിയ ചർച്ചകൾക്ക് ശേഷം ഈ മാസം ജെനോവ ഡിഫൻഡർ റാഡു ഡ്രാഗുസിനുമായി കരാര്‍ ഓപ്പിടാം എന്ന ആത്മവിശ്വാസം ടോട്ടന്‍ഹാം മാനേജ്മെന്റിന് ഉണ്ട്.ഡയറിനെ കൂടാതെ പിയറി-എമിലി ഹോജ്ബ്ജെർഗ്, ഹ്യൂഗോ ലോറിസ് എന്നിവരെല്ലാം ഈ വിന്‍റര്‍ വിന്‍റോയില്‍ ടോട്ടന്‍ഹാം വിടാന്‍ ഇരിക്കുകയാണ്.