കേരളത്തിൽ സൗഹൃദ ഫുട്ബോൾ കളിക്കാൻ അർജന്റീന ; ഷെഡ്യൂളിന്റെ കാര്യത്തില്‍ ആശയകുഴപ്പം
കേരള മണ്ണില്‍ ഫുട്ബോള്‍ കളിക്കാന്‍ തയ്യാര്‍ ആണ് എന്ന് അറിയിച്ച് കൊണ്ട് അര്‍ജന്‍റ്റീന ഫുട്ബോള്‍ അസോസിയേഷന്‍ മെയില്‍ അയച്ചതായി റിപ്പോര്‍ട്ട്.കേരള കായിക മന്ത്രി വി. അബ്ദുറഹിമാൻ ആണ് വാര്‍ത്ത പുറത്ത് വിട്ടത്.ഈ കാര്യം മുന്നോട്ട് കൊണ്ട് പോകുന്നതിനു വേണ്ടി ഒരു ഓണ്‍ലൈന്‍ മീറ്റിങ്ങിനു തയ്യാര്‍ എടുക്കാന്‍ പോവുകയാണ് ഇരു കൂട്ടരും.
“കേരളത്തിൽ കളിക്കാൻ തയ്യാറാണെന്ന് ലോകചാമ്പ്യൻമാർ അറിയിച്ചിട്ടുണ്ട്. ഇത് കേരളത്തിലെയും ഇന്ത്യയിലെ മുഴുവൻ ഫുട്ബോൾ പ്രേമികളേയും ഏറെ സന്തോഷത്തില്‍ ആഴ്ത്തുന്ന കാര്യം ആണ്.ഇനിയും കുറെ കാര്യങ്ങള്‍ തടസ്സം ആയി നില്‍ക്കുന്നുണ്ട്.” മിനിസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.അദ്ദേഹത്തിന്റെ മുന്നില്‍ ഉള്ള ഏറ്റവും വലിയ തടസ്സം നിർദ്ദേശിച്ച ഷെഡ്യൂൾ ആയിരിക്കും.കേരളത്തിൽ കാലവര്‍ഷം ആയിരിക്കുന്ന ജൂണില്‍ ആണ് അര്‍ജന്റീനക്ക് ഫ്രീ ആയിട്ടുള്ളത്.അപ്പോള്‍ കളി നടത്തുക എന്നത് തീര്‍ത്തും ബുദ്ധിമുട്ടാണ് .ഫീസായി എത്ര തുക ഈടാക്കുമെന്ന് മന്ത്രി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിനു ഏകദേശം 40 കോടി രൂപ ചിലവാകും എന്നാണ് കണക്കാക്കപ്പെടുന്നത്.