ജിറോണക്ക് ഇന്ന് അത്ലറ്റിക്കോ ചലഞ്ച് !!!!!
ലാ ലിഗ മത്സരത്തിനായി അത്ലറ്റിക്കോ മാഡ്രിഡിനെ എസ്താഡി മുനിസിപ്പൽ ഡി മോണ്ടിലിവിയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ കഴിഞ്ഞ മല്‍സരത്തില്‍ ഏറ്റ സമനില നിരാശ മറികടക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ജിറോണ.ഇന്നതെ ഈ മല്‍സരം ലാലിഗയിലെ ഈ വര്‍ഷത്തെ ആദ്യത്തെ ഗ്ലാമര്‍ പോരാട്ടം ആണ്.ഇരു ടീമുകളും ടോപ് ഫോറില്‍ ഉള്‍പ്പെടുന്നു.ഇരുവരും മികച്ച ഫോമിലും കൂടി ആണ് എന്നത് മല്‍സരത്തിനെ കൂടുതല്‍ ആവേശഭരിതം ആക്കും.
ഇന്ത്യന്‍ സമയം രണ്ടു മണിക്ക് ആണ് കിക്കോഫ്.ഇരു ടീമുകളും തമ്മില്‍ ഉള്ള പോയിന്റ് വിത്യാസം ഏഴാണ്,അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ അത്ലറ്റിക്കോ ജയിച്ചാല്‍ കാര്യം ആയോന്നും സംഭവിക്കാന്‍ പോകുന്നില്ല.എന്നാല്‍ മറുവശത്ത് ജിറോണയാണ് ജയിക്കുന്നത് എങ്കില്‍ കാര്യങ്ങള്‍ മാറി മറയും.അവരുടെ ജയം റയല്‍ മാഡ്രിഡിന് അസ്വാസ്ഥ്യം സൃഷ്ട്ടിക്കും.ഇരു ടീമുകളും നിലവില്‍ 45 പോയിന്റ് ഷെയര്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ മോശം ഗോള്‍ ഡിഫറന്‍സ് മൂലം ജിറോണക്ക് അവരുടെ ഒന്നാം സ്ഥാനം നഷ്ടം ആയി.






































