ആരെയും സൈന്‍ ചെയ്യില്ല; സെന്റര്‍ ബാക്ക് റോളില്‍ ഷൂമേനിയെ കളിപ്പിക്കാന്‍ അന്‍സലോട്ടിയുടെ പദ്ധതി
മിലിട്ടാവോ,മെന്റി,അലാബ എന്നീ താരങ്ങള്‍ പരിക്ക് മൂലം കളിക്കാതെ ഇരിക്കുമ്പോഴും ഒരു സെന്റര്‍ ബാക്കിനെ സൈന്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ് വിമുഖത കാണിക്കുകയാണ്.നാച്ചോക്ക് സസ്പെന്ഷന് ലഭിച്ചിരിക്കുകയാണ്. നാളത്തെ മല്‍സരത്തില്‍ സെന്റര്‍ ബാക്ക് റോളില്‍ റുഡിഗറിനൊപ്പം കളിയ്ക്കാന്‍ പോകുന്നത് ഒറെലിയന്‍ ഷൂമേനി ആയിരിയ്ക്കും.റിപ്പോര്‍ട്ട് പ്രകാരം താരത്തിനെ ഈ സീസണില്‍ അന്‍സലോട്ടി സെന്റര്‍ ബാക്ക് റോളില്‍ കളിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്.
വിന്റര്‍ വിന്റോയില്‍ ആരെയും സൈന്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡിന് പദ്ധതിയില്ല.അതിനുള്ള ഒരു കാരണം വരാനിരിക്കുന്ന സമ്മര്‍ വിന്റോയില്‍ വലിയ ട്രാന്‍സ്ഫറുകള്‍ നടത്തുന്നതിന് വേണ്ടി ആണ്.അങ്ങനെ എങ്കില്‍ ഷൂമേനിക്ക് ഈ സീസണില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിയ്ക്കാന്‍ ആകും.എന്നാല്‍ പ്രതിരോധത്തില്‍ ആണ് എന്നു മാത്രം.ഒസാസുനയ്ക്കെതിരായ റയൽ മാഡ്രിഡിന്റെ മല്‍സരത്തില്‍ സെന്റർ ബാക്ക് റോളിൽ ഔറേലിയൻ ചൗമേനി മികച്ച പ്രകടനം കാഴ്ചവച്ച ചരിത്രം ഉണ്ട്.അത് ഒരു തവണ കൂടി പയറ്റാന്‍ ആണ് അന്‍സാലോട്ടി തീരുമാനിച്ചിരിക്കുന്നത്.






































