ദുര്‍ഭലര്‍ ആയ ഷെഫീല്‍ഡ് യുണൈറ്റഡുമായി മല്ലിടാന്‍ മാഞ്ചസ്റ്റര്‍ സിറ്റി
പ്രീമിയര്‍ ലീഗില്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി.ഇന്ന് ഇന്ത്യന്‍ സമയം എത്തിഹാദ് സ്റ്റേഡിയത്തില്‍ എട്ടര മണിക്ക് പ്രീമിയര്‍ ലീഗ് മാച്ച് വീക്ക് 19 ല്‍ സിറ്റി ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടും.ലീഗ് പട്ടികയില്‍ ഇരുപതാം സ്ഥാനത്തുള്ള ഈ ഷെഫീല്‍ഡ് യുണൈറ്റഡ് ടീം വളരെ ദുര്‍ബലമായ സ്ഥിതിയില്‍ ആണ്.ഈ സീസണ്‍ അവസാനിക്കുമ്പോള്‍ അവര്‍ രണ്ടാം നിര ഇംഗ്ലിഷ് ലീഗിലേക്ക് തരംതാഴ്ത്തപ്പെടാന്‍ സാധ്യത വളരെ കൂടുതല്‍ ആണ്.
ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ കഴിഞ്ഞാല്‍ ആഴ്സണല്‍,ആസ്റ്റണ്‍ വില്ല ടീമുകളെ പിന്തള്ളി ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താന്‍ സിറ്റിക്ക് കഴിയും.അതിനാല്‍ മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ നിയന്ത്രണം ഏറ്റെടുക്കാന്‍ കളിക്കാരോട് പെപ്പ് ഗാര്‍ഡിയോള നിര്‍ദേശിക്കും.പ്രീമിയര്‍ ലീഗില്‍ സ്ഥിരാതയില്ലാത്ത പ്രകടനം ആയിരുന്നു ഇത്രയും കാലം സിറ്റി കാഴ്ചവെച്ചിരുന്നത്.എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ എവര്‍ട്ടനെതിരെ മികച്ച തിരിച്ചുവരവ് ആണ് അവര്‍ നടത്തിയത്.സൂപ്പര്‍ താരങ്ങള്‍ ആയ ഹാലണ്ട്,കെവിന്‍ ഡി ബ്രൂയ്ന,ജെറെമി ഡോക്കു എന്നിവര്‍ പരിക്ക് പറ്റി ഇരിക്കുമ്പോഴും അല്‍വാറസ്,റോഡ്രി,ഫോഡന്‍,ബെര്‍ണാര്‍ഡോ സില്‍വ എന്നിവരുടെ ഫോമില്‍ ആണ് സിറ്റി ഇപ്പോള്‍ മുന്നോട്ട് കുതിക്കുന്നത്.