ഗോവയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി കേരള ബ്ലാസ്റ്റേഴ്സിനെ മറികടക്കാന്‍ കിട്ടിയ അവസരം ഗോവ തുലച്ചു.അത് മൂലം അവര്‍ക്ക് ഇപ്പൊഴും രണ്ടാം സ്ഥാനത്ത് തന്നെ തുടരേണ്ടി വരുന്നു.ഇണലെ നടന്ന മല്‍സരത്തില്‍ ഗോവയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീം സമനിലയില്‍ തളച്ചു.നിശ്ചിത 90 മിനുട്ടില്‍ ഇരുവരും ഓരോ ഗോള്‍ വീതം നേടി.
സ്പാനിഷ് മിഡ്ഫീൽഡർ വിക്ടർ റോഡ്രിഗസിന്റെ അഭാവം തങ്ങളെ നല്ല രീതിയില്‍ ബാധിക്കുന്നുണ്ട് എന്നു ഗോവന്‍ ടീം ഇണലെ മനസിലാക്കി കാണും.അദ്ദേഹത്തിന് പകരം വന്ന കാർലോസ് മാർട്ടിനെസ് തന്‍റെ ചുമതല കൃത്യമായി നിര്‍വഹിച്ചു എങ്കിലും, ടീമുമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് അത്ര കഴിഞ്ഞില്ല എന്നു വേണം പറയാന്‍.സെന്റർ ബാക്ക് മൈക്കൽ സബാക്കോയെ 14-ാം മിനിറ്റിൽ പേശി വലിവ് മൂലം പുറത്ത് പോയത് നോര്‍ത്ത് ഈസ്റ്റിന് വലിയ തിരിച്ചടിയായിരുന്നു.അദ്ദേഹത്തിന്റെ അഭാവത്തില്‍ ആണ് കാർലോസ് മാർട്ടിനെസ് ഗോള്‍ നേടിയത്.എന്നാല്‍ ആറ് മിനുട്ടിനുള്ളില്‍ തന്നെ തിരിച്ചടിക്കാന്‍ നോര്‍ത്ത് ഈസ്റ്റ് ടീമിന് കഴിഞ്ഞു.26 ആം മിനുട്ടില്‍ കേരള സ്റ്റേറ്റ് ഫൂട്ബോള്‍ ടീമില്‍ കളിച്ചു വളര്‍ന്ന ജിതിൻ മടത്തിൽ സുബ്രൻ ആണ് ഗോവന്‍ പ്രതീക്ഷകള്‍ തച്ചുടച്ചത്.