ഫോര്‍വേഡുകളുടെ മികവില്‍ ജാംഷഡ്പൂരിനെ മറികടന്ന് ഒഡീഷ
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ജാംഷഡ്പൂര്‍ എഫ്സിക്കെതിരെ മികച്ച തിരിച്ചുവരവ് യാഥാര്‍ഥ്യം ആക്കി കൊണ്ട് ഒഡീഷ എഫ്സി.അസ്ഥിരത പ്രകടനത്തില്‍ നിന്നും ബാക്ക് ടു ബാക്ക് വിജയങ്ങള്‍ നേടിയ ഈ ഒഡീഷ ടീം നിലവില്‍ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.തുടര്‍ പരാജയങ്ങള്‍ ഒരു ശീലമാക്കി മാറ്റിയ ജംഷഡ്പൂരിന് പത്താം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
23 ആം മിനുട്ടില്‍ റെയ് തച്ചിക്കാവ നേടിയ ഗോളോടെ ജംഷഡ്പൂര്‍ ലീഡ് നേടി.എന്നാല്‍ അത് ശാശ്വതം ആയിരുന്നില്ല.ഉടനെ തന്നെ തിരിച്ചടിക്കാന്‍ ഒഡീഷയ്ക്ക് കഴിഞ്ഞു.ഇസക്ക് വൻലാൽറുഅത്ഫെല നേടിയ ഗോള്‍ ഒഡീഷയ്ക്ക് സമനില സമ്മാനിച്ചു.എന്നാല്‍ മല്‍സരത്തിന്റെ ഗതി തിരിഞ്ഞത് റോയ് കൃഷ്ണയുടെ ഇരട്ട ഗോളോടെ ആണ്.ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍റ്റി വലയില്‍ ആക്കി കൊണ്ട് ഡീഗോ മൗറീഷ്യയും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയതോടെ ഒഡീഷയ്ക്ക് മുന്നില്‍ ജാംഷഡ്പൂര്‍ അടിയറവ് പറഞ്ഞു.