എവര്‍ട്ടനെതിരെ വമ്പന്‍ തിരിച്ചുവരവ് നടത്തി മാഞ്ചസ്റ്റര്‍ സിറ്റി
ഒടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗിലേക്ക് ഉറച്ച കാലടികളോടെ തിരിച്ചു വന്നിരിക്കുന്നു.ഇന്നലെ എവര്ട്ടന് ടീമിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന് ശേഷം പ്രീമിയര്‍ ലീഗ് ടോപ് ഫോറിലേക്ക് തിരിച്ചെത്താന്‍ സിറ്റിക്ക് കഴിഞ്ഞു.റിലഗേഷന്‍ സോണില്‍ ഉള്ള എവര്ട്ടന് ആദ്യ പകുതിയില്‍ സിറ്റിയെ നല്ല പോലെ വിറപ്പിച്ചതിന് ശേഷം മാത്രമാണു ആയുധം വെച്ച് കീഴടങ്ങിയത്.
ആദ്യ പകുതിയില്‍ സിറ്റിയെ ഞെട്ടിച്ച് കൊണ്ട് ജാക്ക് ഹാരിസണിലൂടെ എവര്ട്ടന് ലീഡ് നേടി.ഇതിനെതിരെ ആദ്യ പകുതിയില്‍ തന്നെ തിരിച്ചടിക്കാന്‍ ശ്രമം നടത്തി എങ്കിലും എല്ലാ നീക്കങ്ങളും പാഴായി പോയി.എന്നാൽ 53 മിനിറ്റിന് ശേഷം ഫോഡൻ ഒരു മികച്ച ഡിപ്പിങ് ഷോട്ടിലൂടെ സിറ്റിക്ക് സമനില നേടി കൊടുത്തു.തൊട്ടടുത്ത് തന്നെ എവർട്ടന്റെ അമഡോ ഒനാനയ്ക്കെതിരെ ലഭിച്ച ഒരു ഹാൻഡ്ബോള്‍ മൂലം ലഭിച്ച ഒരു പെനാല്‍റ്റി വലയില്‍ എത്തിച്ച് ജൂലിയന്‍ അല്‍വാറസും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.എവർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിന്റെ പിഴവ് മുതല്‍ എടുത്ത് കൊണ്ട് ബെര്‍ണാര്‍ഡോ സിൽവ സിറ്റിക്ക് ലീഡ് വര്‍ധിപ്പിച്ചു.പല പ്രീമിയര്‍ ലീഗ് സമനിലകളും തോല്‍വികളും കഴിഞ്ഞെത്തിയ സിറ്റിക്ക് ഈ ജയം നല്കുന്ന വിശ്വാസം ഏറെ വലുത് ആണ്.എന്നാൽ കാലിന് പരിക്കേറ്റ ഡിഫൻഡർ ജോൺ സ്റ്റോൺസ് പുറത്തായത് സിറ്റിക്ക് പുതിയ തലവേദനകള്‍ നല്കുന്നു.






































