റൊണാള്‍ഡോ, മാനെ ഡബിളില്‍ അല്‍ നാസര്‍
ബെന്‍സേമ,കാന്റെ,ഫാബീഞ്ഞോ എന്നിവര്‍ കളിക്കുന്ന ആല് ഇത്തിഹാദ് ടീമിനെ മലര്‍ത്തിയടിച്ച് അല്‍ നാസര്‍.റൊണാള്‍ഡോ,മാനെ,ബ്രോസോവിച്ച്,അയ്മെറിക്ക് ലപോര്‍ട്ടേ എന്നിവര്‍ ആണ് നാസറിന് വേണ്ടി കളിക്കുന്നത്.ഇന്നലത്തെ മല്‍സരത്തില്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ആണ് ആല് നാസര്‍ വിജയം നേടിയത്.ഇതില്‍ റൊണാള്‍ഡോ, മാനെ എന്നിവര്‍ ഈരണ്ടു ഗോളുകള്‍ വീതം നേടി.
19,68 മിനുട്ടുകളില്‍ പെനാല്ട്ടികളിലൂടെ ആയിരുന്നു റോണോ ഗോള്‍ കണ്ടെത്തിയത്. അദ്ദേഹത്തെയും മാനെയും കൂടാതെ വിങ്ങര്‍ ടാലിസ്ക്കയും നാസറിന് വേണ്ടി ഗോള്‍ കണ്ടെത്തി.ഇതിഹാദിന് വേണ്ടി ബേന്സേമക്കും കൂട്ടര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.ഇതിഹാദിന് വേണ്ടി രണ്ടു ഗോളുകളും നേടിയത് അബ്ദുറസാഖ് ഹംദല്ലയായിരുന്നു.66 ആം മിനുട്ടില്‍ മുന്‍ ലിവര്‍പ്പൂള്‍ താരമായ ഫബീഞ്ഞോ റെഡ് കാര്‍ഡ് കണ്ടു പുറത്തായത് ഇതിഹാദിന് വന്‍ തിരിച്ചടിയായിരുന്നു.അതിനു ശേഷം ആണ് നാസര്‍ മൂന്നു ഗോളുകള്‍ നേടിയത്.






































