നടുവേദന മൂലം രവീന്ദ്ര ജഡേജക്ക് വിശ്രമം
രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾ സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മല്‍സരത്തിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു.എന്നാല്‍ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയേ ടീമില്‍ കണ്ടില്ല.അദ്ദേഹത്തിന് പകരം രവിചന്ദ്രൻ അശ്വിനും ഷാർദുൽ താക്കൂറും ടീമിൽ ഇടം കണ്ടെത്തിയിരുന്നു.
പരിക്കിന്റെ പ്രശ്നം കാരണം ഇടങ്കയ്യൻ സ്പിന്നർക്ക് ഇലവനിൽ ഇടംപിടിക്കാൻ കഴിഞ്ഞില്ല.”രാവിലെ തന്നെ നടുവേദനയെ കുറിച്ച് രവീന്ദ്ര ജഡേജ പരാതിപ്പെട്ടിരുന്നു. അതിനാല്‍ അദ്ദേഹത്തെ മെഡികല്‍ ചെക്കപ്പിന് വിധേയന് ആക്കും.”മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വെളിപ്പെടുത്തി.ജഡേജയേ പോലൊരു താരത്തിന്റെ അഭാവം നികത്താന്‍ അശ്വിന്റെ സാന്നിധ്യം ഏറെ ഗുണകരം ആയേക്കും എന്ന് രോഹിത് ശര്‍മ വെളിപ്പെടുത്തി.നാല് സീമർമാരും ഒരു സ്പിന്നറും- ഇതാണ് ഇന്ത്യന്‍ ടീമിന്റെ ബോളിങ് നിര.ഇന്ത്യന്‍ പേസര്‍ ആയ പ്രസിദ് കൃഷ്ണ ഇന്ത്യന്‍ ജേഴ്സിയില്‍ തന്റെ അരഞ്ഞേറ്റത്തിന് തയ്യാര്‍ എടുത്തിരിക്കുകയാണ്.






































