“പ്രീമിയർ ലീഗ് റേസില്‍ ഞങ്ങളെ എഴുതി തള്ളുന്നത് മണ്ടത്തരം ” – പെപ്പ് ഗാര്‍ഡിയോള
പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ എഴുതി തള്ളുന്നത് എതിരാളികള്‍ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരം ആയിരിയ്ക്കും എന്ന് ഇന്നലെ നല്കിയ അഭിമുഖത്തില്‍ കോച്ച് പെപ്പ് ഗാര്‍ഡിയോള പറഞ്ഞു.ക്ലബ് ലോകകപ്പ് നേടിയത്തിന്റെ ആവേശത്തില്‍ ആണ് ആശാനും പിള്ളേരും.ബുധനാഴ്ച എവർട്ടനെതിരെ ആണ് സിറ്റിയുടെ അടുത്ത പ്രീമിയര്‍ ലീഗ് മല്‍സരം.
അവസാന ആറ് ലീഗ് മത്സരങ്ങളിൽ ഒന്നിൽ മാത്രമേ അവർ വിജയിച്ചിട്ടുള്ളൂ, പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമായി ഇവരുടെ പോയിന്റ് വിത്യാസം ആറാണ്.”ഞങ്ങള്‍ കുറച്ച് മല്‍സരങ്ങളില്‍ പരാജയപ്പെട്ടാല്‍ ഉടനെ എല്ലാവരും ഞങ്ങള്‍ ലോക ദുരന്ത ഫൂട്ബോള്‍ കളിക്കുന്നു എന്ന് പറയുന്നു.ഇത് ഞങ്ങള്‍ക്കെതിരെയുള്ള പക്ഷാപാതം ആണ് എന്ന് എനിക്കു തോന്നിയിട്ടുണ്ട്.എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷം ഞങ്ങളുടെ നിലവാരത്തില്‍ വലിയ മാറ്റം ഒന്നും വന്നതായി എനിക്കു തോന്നിയിട്ടില്ല.ഇത് പോലെ കളിച്ചത്തിന് ശേഷം തന്നെ ആണ് കഴിഞ്ഞ സീസണിലും ഞങ്ങള്‍ പ്രീമിയര്‍ ലീഗ് നേടിയിട്ടുള്ളത്.” പെപ്പ് ഗാര്‍ഡിയോള ഇംഗ്ലിഷ് മാധ്യമങ്ങളോട് പറഞ്ഞു.