വാര് ഉദ്യോഗസ്ഥനായ ഡേവിഡ് കൂട്ടിനെ വിമർശിച്ച് യൂർഗൻ ക്ലോപ്പ്
ഇന്നലത്തെ മല്‍സരത്തില്‍ ആഴ്സണലിനെതിരെ സമനില നേടിയത്തിന് ശേഷം വാര് ഉദ്യോഗസ്ഥനായ ഡേവിഡ് കൂട്ടിനെ ലിവര്‍പൂള്‍ കോച്ച് യൂർഗൻ ക്ലോപ്പ് വിമർശിച്ചു.ആദ്യ പകുതിയിൽ മാർട്ടിൻ ഒഡെഗാർഡിന്റെ ഹാൻഡ്ബോളിനെത്തുടർന്ന് ഏത് സ്വബോധം ഉള്ള റഫറിയും പെനാല്‍റ്റി വിധിക്കും എന്ന് ക്ലോപ്പ് പറഞ്ഞു.19-ാം മിനിറ്റിൽ സലയുടെ ആഴ്സണല്‍ പോസ്റ്റ് നോക്കി സഞ്ചരിച്ച ഒരു മികച്ച ഷോട്ട് ഒഡെഗാര്‍ഡിന്റെ കൈയ്യില്‍ സ്പര്‍ശിച്ചു.

(ഡേവിഡ് കൂട്ട് )
റഫറി ക്രിസ് കവാനി കളി തുടരാൻ അനുവദിച്ചു.എന്നാല്‍ വാറും കളി തടസ്സപ്പെടുത്തിയില്ല.”അത് പെനാല്‍റ്റി എന്തു കൊണ്ട് അല്ല എന്ന് എനിക്കു ആരെങ്കിലും ഒന്നു പറഞ്ഞു തരണം.ഇത് പോലൊരു ഷോട്ട് ഫീല്‍ഡില്‍ ഉള്ള റഫറി കാണണം എന്നില്ല,എന്നാല്‍ ഓഫീസിനുള്ളില്‍ ഉള്ള വാര് ഒഫീഷ്യല്‍ ഇത് കണ്ടില്ല എന്ന് പറയുന്നതു എന്തു അര്‍ത്ഥത്തില്‍ ആണ്.” ക്ലോപ്പ് മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.