ലൂയിസ് സുവാരസും ഇന്റർ മിയാമിയും വാക്കാലുള്ള കരാറിലെത്തി
ഉറുഗ്വേൻ സ്ട്രൈക്കർ, ബാഴ്സലോണയുടെ മുൻ താരം ലൂയിസ് സുവാരസിന്റെ കരാർ ഇന്റർ മിയാമി ഒഫീഷ്യല്‍ ആയി പ്രഖ്യാപ്പിച്ചു.ഒരു മാസം മുന്‍പ് തന്നെ വാക്കാല്‍ കരാര്‍ ഒരുങ്ങി കഴിഞ്ഞിരുന്നു.ഇപ്പോള്‍ അത് ഒഫീഷ്യല്‍ ആയി എന്നു മാത്രം.ഒരു വര്‍ഷം ആണ് കരാര്‍ ദൈര്‍ഘ്യം.ആഡ് ഓണ്‍ ആയി ഒരു വര്‍ഷം കൂടി ഉണ്ട് എന്നത് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തിയിട്ടുണ്ട്.
മെസ്സി,ബുസ്കറ്റ്സ്,ആല്‍ബ എന്നിവരുടെ ഒപ്പം ഇപ്പോള്‍ സുവാരസ് കൂടി വരുന്നതോടെ മയാമി ടീമിന് ഗ്ലാമര്‍ അമേരിക്കന്‍ ലീഗില്‍ ഏറെ വര്‍ധിക്കും.ബാഴ്സയെ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ടീമുകള്‍ ഒന്നായി മാറ്റി എടുക്കാന്‍ പ്രവര്‍ത്തിച്ച ഈ താരങ്ങളുടെ വരവ് മയാമിയെ എങ്ങനെ ബാധിക്കും എന്നത് കാത്തിരുന്ന് തന്നെ കാണണം.എന്തെന്നാല്‍ സീനിയര്‍ ആയ ഇവരുടെ വരവ് ടീമിലെ യുവ താരങ്ങള്‍ക്ക് വേണ്ടവിധത്തില്‍ അവസരം ലഭിക്കാതിരിക്കാന്‍ കാരണം ആയേക്കും.






































