പ്ലാനിങ് പൂര്‍ത്തിയായി ; ഇനി ആക്ഷന്‍ !!!!!!
യൂറോപ്യൻ സൂപ്പർ ലീഗിന്റെ മാസ്റ്റര്‍മൈന്‍ഡ് ആയ A22 സ്‌പോർട്‌സ് ഇന്നലെ തങ്ങളുടെ പുതിയ പ്രൊജെക്റ്റിന്‍റെ ഔട്ട്ലുക്ക് പ്രഖ്യാപ്പിച്ചു.ഇന്നലെ കോടതി വിധി തങ്ങള്‍ക്ക് അനുകൂലം ആയി വന്നതിന് ശേഷം ഒരു മിനുറ്റ് പോലും A22 സ്‌പോർട്‌സ് മടിച്ചില്ല.തങ്ങളുടെ പ്ലാനുകള്‍ എത്രയും പെട്ടെന്ന് നടപ്പില്‍ ആക്കാനുള്ള ലക്ഷ്യത്തില്‍ ആണവര്‍.
A22 സ്‌പോർട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ബെർൻഡ് റീച്ചാർട്ട് തന്‍റെ പ്ലാന്‍ വെളിപ്പെടുത്തിയത്. മെന്‍സ് സൂപ്പര്‍ ലീഗില്‍ 64 ടീമുകള്‍ക്ക് കളിയ്ക്കാന്‍ ആകും.മൊത്തത്തില്‍ രണ്ടു ലീഗുകള്‍ ഉണ്ടാകും.പുരുഷന്മാരുടെ സൂപ്പർ ലീഗിൽ 16 ക്ലബ്ബുകൾ വീതമുള്ള “സ്റ്റാർ”, “ഗോൾഡ്” എന്നീ രണ്ട് ലീഗുകളും 32 ക്ലബ്ബുകൾ അടങ്ങുന്ന മൂന്നാമത്തെ മറ്റൊരു “ബ്ലൂ ലീഗും” ഉൾപ്പെടും.ആഭ്യന്തര ലീഗ് പ്രകടനത്തെ അടിസ്ഥാനമാക്കി ബ്ലൂ ലീഗിലേക്കുള്ള പ്രവേശനത്തോടെ ലീഗുകൾക്കിടയിൽ പ്രമോഷനും തരംതാഴ്ത്തലും ഉണ്ടാകും.ക്ലബ്ബുകൾ എട്ട് ഗ്രൂപ്പുകളായി, ഹോം, എവേ എന്നിവയിൽ കളിക്കും, പ്രതിവർഷം കുറഞ്ഞത് 14 മത്സരങ്ങൾ ഓരോ ടീമിനും ലഭിക്കും.വനിതാ സൂപ്പർ ലീഗിൽ, “സ്റ്റാർ”, “ഗോൾഡ്” എന്നീ രണ്ട് ലീഗുകൾ ഉണ്ടാകും, ഓരോന്നിലും 16 ക്ലബ്ബുകൾ, എട്ട് ഗ്രൂപ്പുകളായി, സമാനമായ ഫോർമാറ്റിൽ അവരും കളിക്കും.