ഫിഫ, യുവേഫ ഭീഷണി വിലപോകില്ല , സൂപ്പര്‍ ലീഗ് പ്രോജക്റ്റ് ആരംഭിക്കാന്‍ ഒരുങ്ങുന്നു
യൂറോപ്പിയന്‍ സൂപ്പര്‍ ലീഗിനെതിരെ നടപ്പടി എടുക്കാന്‍ ഇനി ഫിഫക്കും യുവെഫക്കും കഴിയില്ല എന്നത് ഇതോടെ ഉറപ്പായി.ഡിസംബര്‍ 21 യൂറോപ്പിയന്‍ ഫൂട്ബോളിനെ ഭാവിയില്‍ എന്നെന്നേക്കുമായി മാറ്റി മറക്കാന്‍ പോകുന്ന ഒരു ദിനം ആയി മാറാന്‍ സാധ്യത ഉണ്ട്.യൂറോപ്പിയന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചാല്‍ അംഗത്വം റദ്ദ് ചെയ്യും എന്ന് മറ്റുമുള്ള ഭീഷണി ഇല്ലാത്തതിനാല്‍ മറ്റുള്ള ലീഗുകളില്‍ നിന്നും ക്ലബുകള്‍ സൂപ്പര്‍ ലീഗില്‍ ചേരും.
നിലവില്‍ സൂപ്പര്‍ ലീഗിന് പിന്തുണ നല്‍കുന്ന രണ്ടേ രണ്ടു ക്ലബുകള്‍ റയല്‍ മാഡ്രിഡും ബാഴ്സലോണയും ആണ്.കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ സൂപ്പര്‍ ലീഗ് ടീമില്‍ നിന്നും യുവന്‍റസ് വിട്ടു പോയിരുന്നു.ആഴ്സണൽ, ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം, എസി മിലാൻ, ഇന്റർ മിലാൻ, യുവന്റസ്, അത്ലറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നീ 12 സ്ഥാപക അംഗങ്ങളുമായാണ് സൂപ്പര്‍ ലീഗ് ആരംഭിച്ചത്.ഇപ്പോള്‍ വിധി വന്നതിനു ശേഷം പ്രീമിയര്‍ ലീഗ് , ജര്‍മന്‍, സീരി എ ലീഗ് ക്ലബുകള്‍ സൂപ്പര്‍ ലീഗ് പ്രൊജെക്ട്ടിലേക്ക് തിരികെ വരുമോ എന്നത് കാത്തിരുന്ന് കാണണം.
നിങ്ങളുടെ അഭിപ്രായത്തില്‍ നിലവില്‍ യൂറോപ്പിയന്‍ ഫൂട്ബോളില്‍ സൂപ്പര്‍ ലീഗ് പോലുള്ള പരിഷ്കരണം നിലവില്‍ വേണം എന്ന് തോന്നുന്നുണ്ടോ ? ഉണ്ടെങ്കില്‍ എന്തു കൊണ്ട് ? ഇല്ലെങ്കില്‍ അതും എന്തു കൊണ്ട് ?
അഭിപ്രായം കമന്‍റ്റില്‍ രേഖപ്പെടുത്തൂ