എംബാപ്പെയുടെ ഇരട്ടഗോള്‍ മികവില്‍ മെറ്റ്‌സിനെതിരെ ജയം നേടി പിഎസ്ജി
കൈലിയൻ എംബാപ്പെയുടെ മികവില്‍ ഇന്നലത്തെ മല്‍സരത്തിലും പിഎസ്ജിക്ക് ജയം.ലീഗ് പട്ടികയില്‍ പതിനാലാം സ്ഥാനത്തുള്ള മെറ്റ്സ് ടീമിനെതിരെ ഒരു അനായാസ വിജയം ആയിരുന്നില്ല പാരിസ് ടീമിന്‍റേത്.എംബാപ്പെ നേടിയ ഇരട്ട ഗോള്‍ ആണ് അവരുടെ രക്ഷക്ക് എത്തിയത്.ജയത്തോടെ ലീഗ് പട്ടികയില്‍ അഞ്ചു പോയിന്‍റ് ലീഡ് നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു.
ആദ്യ പകുതിയില്‍ ഗോള്‍ ഒന്നും നേടാന്‍ പിഎസ്ജിക്ക് കഴിഞ്ഞില്ല.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടിയ വിട്ടീഞ്ഞ ആതിഥേയരെ മുന്നിലെത്തിച്ചു. നിമിഷങ്ങള്‍ക്കകം ഒരു മികച്ച ഫിനിഷിങ് ഷോട്ടോടെ ലീഡ് വര്‍ദ്ധിപ്പിക്കാന്‍ എംബാപ്പെക്ക് കഴിഞ്ഞു.72 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് മെറ്റ്സ് ക്യാപ്റ്റൻ മത്ത്യൂ ഉഡോൾ പിഎസ്ജിക്ക് അല്പ നേരം പ്രശ്നം സൃഷ്ട്ടിച്ചു എങ്കിലും വീണ്ടും എംബാപ്പെ തന്നെ അവരുടെ രക്ഷക്ക് എത്തി.കളിയുടെ അവസാനത്തിൽ, കൈലിയൻ എംബാപ്പെയുടെ 16 വയസ്സുള്ള സഹോദരൻ ഏഥാൻ പാരീസുകാർക്ക് വേണ്ടി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു.ഈ സീസണിന്റെ തുടക്കത്തിൽ നീസിനെതിരായ മല്‍സരത്തില്‍ താരം ഉപയോഗിയ്ക്കാത്ത സബ് പ്ലേയര്‍ ആയിരുന്നു.