സര്‍പ്രൈസ് സെര്‍ജി റോബര്‍ട്ടോ !!!!!
സെർജി റോബർട്ടോയുടെ രണ്ട് രണ്ടാം പകുതിയിലെ രണ്ട് ഗോളുകൾ ഇന്നലെ സാവിയെയും സംഘത്തെയും രക്ഷപ്പെടുത്തി.ലാലിഗയില്‍ ഇരുപതാം സ്ഥാനത്തുള്ള അല്‍മേറിയ ടീമിനെതിരെ നല്ല പോലെ വിയര്ത്തത്തിന് ശേഷം മാത്രമേ ബാഴ്സക്ക് ജയം നേടാന്‍ കഴിഞ്ഞുള്ളൂ എന്നത് തീര്‍ത്തൂം വിഷമകരമായ കാര്യം ആണ്.അനേകം അവസരങ്ങള്‍ സൃഷ്ട്ടിച്ചു എങ്കിലും അത് എല്ലാം തുളക്കുന്നത് അവര്‍ക്ക് തിരിച്ചടി ആവുകയാണ്.
33 ആം മിനുട്ടില്‍ റഫീഞ്ഞയിലൂടെ ആണ് ബാഴ്സലോണ ലീഡ് നേടിയത്.അതിനു മറുപടിയായി കൊണ്ട് അല്മേറിയന് താരം ലിയോ ബാപ്റ്റിസ്റ്റോ സമനില ഗോളോടെ സോക്ര്ബോര്ഡില് ഇടം നേടിയതോടെ മറ്റൊരു സമനില ഭീഷണി കറ്റാലന്‍ ക്ലബിന് മുന്നില്‍ ഉയര്‍ന്നു.എന്നാല്‍ ക്ലബ് കാപ്റ്റനും കൂടാതെ ലമാസിയന് താരവും കൂടിയായ റോബര്‍ട്ടോ ബാഴ്സ മുന്നേറ്റ നിരയിലെ താരങ്ങള്‍ക്ക് കഴിയാത്തത് പ്രാവര്‍ത്തികമായി കാണിച്ചു കൊടുത്തു.ജയത്തോടെ അത്ലറ്റിക്കൊയെ പിന്തള്ളി ബാഴ്സലോണ മൂന്നാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നു.