തകര്‍ത്താടി ലിവര്‍പൂള്‍ !!!!!!!!
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ തകര്‍ത്ത് കൊണ്ട് ലിവര്‍പൂള്‍ ഈഎഫ്എല്‍ കപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചു.വെസ്റ്റ് ഹാം യുണൈറ്റഡിനെ 5-1 ന് ആണ് റെഡ്സ് പരാജയപ്പെടുത്തിയത്.ജനുവരി 8-ന് ആരംഭിക്കുന്ന സെമിഫൈനലിൽ ലിവർപൂൾ ഫുൾഹാമിനെ നേരിടും, അതേസമയം ചെൽസി മിഡിൽസ്ബ്രോയുമായി മാറ്റുരയ്ക്കും.
28-ാം മിനിറ്റിൽ 20 വാര അകലെ നിന്നു കൊണ്ട് ഒരു മികച്ച ഷോട്ടോടെ സോബോസ്ലായ് ലിവര്‍പൂളിനെ മുന്നില്‍ എത്തിച്ചു.അദ്ദേഹത്തിന്റെ ഷോട്ട് വലയിലേക്ക് കയറാന്‍ വളരെ സാധ്യത കുറഞ്ഞ ഷോട്ട് ആയിരുന്നു.ഗോള്‍ ആയതോടെ കൂടുതല്‍ ആവേശത്തില്‍ കളിച്ച ലിവര്‍പൂള്‍ ഒടുവില്‍ 56 തങ്ങളുടെ അടുത്ത ബ്രേക്ക് കണ്ടെത്തി.56,84 മിനുട്ടുകളില്‍ കര്‍ട്ടിസ് ജോണ്‍സ് ഇരട്ട ഗോളുകള്‍ നേടി.അദ്ദേഹത്തെ കൂടാതെ സല,ഗാക്ക്പോ എന്നിവരും സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയിരുന്നുവെസ്റ്റ് ഹാമിന് വേണ്ടി 77 ആം മിനുട്ടില്‍ ആശ്വാസ ഗോള്‍ നേടിയത് ജാറഡ് ബോവന് ആണ്.






































