ലീഗ് 1 ല്‍ ആധിപത്യം തുടരാന്‍ പിഎസ്ജി
വളരെ ഏറെ കഷ്ട്ടപ്പെട്ടിട്ടാണ് എങ്കിലും ചാംപ്യന്‍സ് ലീഗ് നോക്കൌട്ട് റൌണ്ട് യോഗ്യത നേടിയ പിഎസ്ജി തങ്ങളുടെ ക്രിസ്മസ് വെക്കേഷന് മുന്നോടിയായുള്ള അവസാന ലീഗ് മല്‍സരത്തിന് ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തില്‍ വെച്ച് ലീഗ് പട്ടികയില്‍ പതിനാലാം സ്ഥാനത്തുള്ള മെറ്റ്സ് ടീമിനെ ആണവര്‍ നേരിടാന്‍ പോകുന്നത്.
കഴിഞ്ഞ മൂന്നു മല്‍സരത്തില്‍ ഒരു ജയം പോലും നേടാന്‍ ഈ മെറ്റ്സ് ടീമിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണില്‍ ലീഗ് 2 ല്‍ നിന്നും പ്രമോഷന്‍ ലഭിച്ചതിന് ശേഷം ആണ് അവര്‍ ലീഗ് 1 ലേക്ക് എത്തിയത്.മറുവശത്ത് പിഎസ്ജി ആണെങ്കില്‍ പൂര്‍വാധികം ശക്തിയോടെ ലീഗിന്‍റെ ഭരണം ഏറ്റെടുത്ത് കഴിഞ്ഞു.ഒന്നാം സ്ഥാനത്തുള്ള ഈ ടീമിന് വെല്ലുവിളി ഉയര്‍ത്താന്‍ പറ്റിയ ഏത് ടീമും നിലവില്‍ അവിടെ ഇല്ല.രണ്ടാം സ്ഥാനത്തുള്ള നീസിനെക്കായിലും അഞ്ചു പോയിന്‍റ് ലീഡ് ആണ് അവര്‍ക്ക് ഉള്ളത്.ഫോമില്‍ ഉള്ള കൈലിയന്‍ എംബാപ്പെയില്‍ തന്നെ ആണ് പിഎസ്ജിയുടെ ഏക പ്രതീക്ഷ.സസ്പെന്‍ഷന്‍ പൂര്‍ത്തിയാക്കി കൊണ്ട് ഗോള്‍ കീപ്പര്‍ ഡോണരുമ്മ ഇന്നതെ മല്‍സരത്തില്‍ പിഎസ്ജി ടീമിലേക്ക് തിരികെ എത്തും.ഡിസംബർ 3 ന് ലെ ഹാവ്രെയ്‌ക്കെതിരായ മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതിന് ശേഷം ആണ് താരത്തിന് സസ്പെന്‍ഷന്‍ ലഭിച്ചത്.