EPL 2022 European Football Foot Ball International Football Top News transfer news

ലാലിഗയില്‍ ഇന്ന് ബാഴ്സക്ക് വിജയം അനിവാര്യം

December 20, 2023

ലാലിഗയില്‍ ഇന്ന് ബാഴ്സക്ക് വിജയം അനിവാര്യം

തങ്ങളുടെ അവസാന മൂന്നു മല്‍സരങ്ങളില്‍ ഒരു ജയം പോലും നേടാന്‍ കഴിയാതെ വലയുന്ന ബാഴ്സലോണ ഇന്ന് അവസാന കലണ്ടര്‍ ഇയര്‍ ലീഗ്  മല്‍സരത്തില്‍ അല്‍മേറിയ ടീമിനെ നേരിടും. നിലവില്‍ 35 പോയിന്‍റുള്ള ഈ ബാഴ്സ ടീം നാലാം സ്ഥാനത്താണ്.ഇന്ന് ജയം നേടാന്‍ ആയാല്‍ അത്ലറ്റിക്കോ മാഡ്രിഡിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് എത്താന്‍ സാവിക്കും സംഘത്തിനും കഴിയും.

When and where to watch FC Barcelona v Almería

 

 

കഴിഞ്ഞ  മല്‍സരത്തില്‍ താരങ്ങള്‍ വരുത്തിയ പിഴവ് വീണ്ടും ആവര്‍ത്തിക്കാതെ ഇരിക്കാനുള്ള തയ്യാറെടുപ്പുകള്‍ സാവി നടപ്പില്‍ ആക്കിയിട്ടുണ്ടാകും.യൂറോപ്പില്‍ ഉടനീളം മല്‍സരത്തില്‍ ഗോള്‍  അവസരങ്ങള്‍ ഏറെ സൃഷ്ട്ടിക്കുന്നുണ്ട് എങ്കിലും എന്നാല്‍ ഒന്നും എതിര്‍ ടീമിന്‍റെ വലയില്‍ എത്തിക്കാന്‍ കറ്റാലന്‍ ക്ലബിന്‍റെ മുന്നേറ്റ നിരയിലെ താരങ്ങള്‍ക്ക് കഴിയുന്നില്ല.റഫീഞ്ഞ-ഫെലിക്സ്-ലെവണ്ടോസ്ക്കി ത്രയത്തിന് വിചാരിച്ച രീതിയില്‍ മല്‍സരങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല.ഇവരെ വീണ്ടും ഫോമിലേക്ക് എത്തിക്കാന്‍ സാവിക്ക് വലതും ചെയ്തേ മതിയാകൂ.കൂടാതെ ഗോള്‍ അവസരങ്ങള്‍ ലഭിച്ചാല്‍ അത് മുതല്‍ എടുക്കാന്‍ ഉള്ള കഴിവ് മിഡ്ഫീല്‍ഡര്‍മാര്‍ക്കും ഇല്ല എന്നത് അവരെ ഏറെ ആശങ്കയില്‍ ആഴ്ത്തുന്നു.ഇന്ത്യന്‍ സമയം പതിനൊന്നാര മണിക്ക് ആണ് കിക്കോഫ്.

Leave a comment